ബാലവേദി ക്യാമ്പ് സംഘടിപ്പിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 5 September 2022

ബാലവേദി ക്യാമ്പ് സംഘടിപ്പിച്ചു

ചപ്പാരപ്പടവ് യൂണിറ്റിലെ കൂവേരി ഗവ. എൽ.പി.സ്കൂളിൽ തളിപ്പറമ്പ് മേഖലാ ബാലവേദി ക്യാമ്പ് ചപ്പാരപ്പടവ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ അഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കൺവീനർ പി.പി.പുരുഷോത്തമൻ സ്വാഗതം പറഞ്ഞു. സൈക്കോ തെറാപ്പിസ്റ്റ് എ.വി.രത്നകുമാർ മാസ്റ്റർ, പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം കെ.പി.രാമകൃഷ്ണൻ മാസ്റ്റർ, മേഖല ബാലവേദി ചെയർമാൻ എൻ.വേണുഗോപാലൻ മാസ്റ്റർ, കൺവീനർ സി.എസ്.പുഷ്പാംഗദൻ, മേഖലാ പ്രസിഡൻ്റ് പി.വി.രാമകൃഷ്ണൻ, മേഖലാ സെക്രട്ടറി എം.ബിജുമോഹൻ, മേഖലാ ട്രഷറർ ശ്രീ.സി.സത്യനാരായണൻ മാസ്റ്റർ, മേഖലാ കമ്മിറ്റി അംഗങ്ങളായ പി.പി.ഭാർഗവൻ, ഒ.പ്രദീപൻ, യൂനിറ്റ് സെക്രട്ടറി എ.ആർ.ശ്രീജ ടീച്ചർ യൂനിറ്റിലെ മറ്റ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. ക്യാമ്പിൽ 60 ൽ കൂടുതൽ കുട്ടികളും രക്ഷാകർത്താക്കളും പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog