വിമാനത്തിൽ എട്ട് സ്വർണ്ണക്കട്ടികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കോഴിക്കോട് : കരിപ്പൂരിൽ വിമാനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്വർണ്ണക്കട്ടികൾ കണ്ടെത്തി. ഒരു കിലോയോളം തൂക്കമുള്ള എട്ട് സ്വർണ്ണക്കട്ടികളാണ് കണ്ടെടുത്തത്.

ജിദ്ദയില്‍ നിന്നും വന്ന വിമാനത്തിന്റെ സീറ്റിന്റെ അടിയില്‍ നിന്നാണ് എട്ട് സ്വര്‍ണ്ണക്കട്ടികള്‍ കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു വിപണിയില്‍ 46 ലക്ഷം വിലമതിക്കുന്ന സ്വര്‍ണ്ണക്കട്ടികള്‍.


അതേസമയം, സംഭവത്തിൽ ആരും പിടിയിലായിട്ടില്ല. ഈ സ്വർണ്ണക്കടത്തിൽ ജീവനക്കാർക്ക് പങ്കുണ്ടോയെന്നതിൽ അന്വേഷണം തുടരുകയാണ്. നേരത്തെ സ്വർണ്ണ കാരിയര്‍ വിമാനത്താവളത്തിലും മറ്റും എത്തിച്ച സ്വര്‍ണ്ണം കസ്റ്റംസിന്റെ പരിശോധന വെട്ടിക്കാന്‍ വിമാനക്കമ്പനി ജീവനക്കാരും വിമാനത്താവള ജീവനക്കാരും പുറത്തെത്തിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് അന്വേഷണം നടക്കുന്നത്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha