
തിരുവനന്തപുരം: എട്ട് വയസുകാരനെ ഭീഷണിപ്പെടുത്തി ബിയർ കുടിപ്പിച്ചെന്ന് പരാതി. കുട്ടിയുടെ ഇളയച്ഛനാണ് ഭീഷണിപ്പെടുത്തി മദ്യം കുടുപ്പിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
നെയ്യാറ്റിൻകര തൊഴുക്കല്ലിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ നവമാധ്യങ്ങളിൽ പ്രചരിച്ചതോടെയാണ് മാതാപിതാക്കൾ വിവരം അറിഞ്ഞത്. പിന്നാലെ നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകുകയായിരുന്നു. മാതാപിതാക്കളുടെയും കുട്ടിയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.
തിരുവോണ ദിവസമാണ് സംഭവം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. ബാറിൽ കുട്ടിയെയും കൂട്ടി പോയാണ് ഇയാൾ ബിയർ വാങ്ങിയത്. പിന്നീട് വീടിന്റെ പരിസരത്ത് എത്തി കുട്ടിയെ നിർബന്ധപൂർവം മദ്യം കഴിപ്പിക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങളിൽ കാണാം. ദൃശ്യങ്ങളിൽ ഇയാളുടെ ശബ്ദവും കേൾക്കാം. മദ്യലഹരിയിലാണ് ഇയാളെന്ന് വ്യക്തമാണ്. അതേസമയം, വീഡിയോ ആരാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു