അടുക്കളയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; മൂന്നുപേര്‍ക്ക് പൊള്ളലേറ്റു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 21 September 2022

അടുക്കളയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; മൂന്നുപേര്‍ക്ക് പൊള്ളലേറ്റു
 പാലക്കാട് തൃത്താലയില്‍ വീടിനുള്ളില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് അപകടം. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. വീട്ടിലെ അടുക്കളയിലെ ഗ്യാസ് കുറ്റിയാണ് പാചകം ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചത്.അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു.വീട്ടുടമ അബ്ദുറസാഖ്, ഭാര്യ സെറീന, മകന്‍ സെബിന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.സംഭവ സമയത്ത് വീട്ടില്‍ റസാഖിന്റെ ഉമ്മയും മകളും ഉണ്ടായിരുന്നെങ്കിലും അവര്‍ക്ക് പൊള്ളലേറ്റിട്ടില്ല.തൃത്താല പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.പട്ടാമ്പി ഫയര്‍ ഫോഴ്സ് വീട്ടിലെത്തി തീയണച്ച് ഗ്യാസ് ലീക്കിങ്ങുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചു. പരുക്കേറ്റവര്‍ക്ക് ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog