കണ്ണൂർ: കായംകുളത്ത് നടന്ന കവർച്ചക്കേസിലെ പ്രതി പണവും ആഭരണവുമായി കണ്ണൂരിൽ അറസ്റ്റിലായി. 35 പവൻ സ്വർണവും രണ്ടുലക്ഷത്തോളം രൂപയുമായി കണ്ണൂർ ഇരിക്കൂർ പട്ടുവത്തെ സി. ഇസ്മയിൽ (30) ആണ് അറസ്റ്റിലായത്
കവർച്ച ചെയ്ത സ്വർണം വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാളെ ടൗൺ ഇൻസ്പെക്ടർ പി.എ. വിനു മോഹനും സംഘവും പിടികൂടിയത്. പ്രതിയെ ഏറ്റുവാങ്ങാൻ കായംകുളം പോലീസ് കണ്ണൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ഒരു മോഷണക്കേസിൽ കോഴിക്കോട് ജയിലിൽനിന്ന് റിമാൻഡിൽ കഴിഞ്ഞ് പുറത്തിറങ്ങിയതിന്റെ പിറ്റേദിവസമാണ് കായംകുളത്തെ വീട്ടിൽനിന്ന് പണവും സ്വർണവും മോഷ്ടിച്ചത്.
ബി.കോം. ബിരുദധാരിയായ ഇയാൾ പണവും സ്വർണവും മോഷ്ടിച്ച് ആർഭാടജീവിതം നയിക്കുകയായിരുന്നു. നാലു ജില്ലകളിൽ കവർച്ചക്കേസുകളിൽ പ്രതിയാണ്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു