കണ്ണൂർ ജില്ലയിൽ കഴിഞ്ഞ 14 ദിവസത്തിനിടെ നായയുടെ കടിയേറ്റവരുടെ എണ്ണം 370 ആയി, നായ കടിച്ചു പേ ഇളകിയെ പശുവിനെ കൊല്ലാൻ ജില്ലാ പഞ്ചായത്ത് ദയാവധ ഹർജിയുമായി സുപ്രീം കോടതിയിൽ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 14 September 2022

കണ്ണൂർ ജില്ലയിൽ കഴിഞ്ഞ 14 ദിവസത്തിനിടെ നായയുടെ കടിയേറ്റവരുടെ എണ്ണം 370 ആയി, നായ കടിച്ചു പേ ഇളകിയെ പശുവിനെ കൊല്ലാൻ ജില്ലാ പഞ്ചായത്ത് ദയാവധ ഹർജിയുമായി സുപ്രീം കോടതിയിൽ

പേവിഷ ബാധയേറ്റെന്ന് സംശയം: പശുവിനെ കൊല്ലാന്‍ ദയാവധത്തിന് അനുമതി തേടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് 

കണ്ണൂര്‍: പേവിഷ ബാധയേറ്റെന്ന് സംശയിക്കുന്ന പശുവിനെ കൊല്ലാന്‍ ദയാവധത്തിന് അനുമതി തേടാന്‍ ഒരുങ്ങി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്. സുപ്രീം കോടതിയിലെ കേസില്‍ കക്ഷി ചേരാനാണ് തീരുമാനം. വിഷയത്തില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

കണക്കുകള്‍ പ്രകാരം, കണ്ണൂരില്‍ കഴിഞ്ഞ 14 ദിവസത്തിനിടെ തെരുവുനായ ആക്രമണത്തില്‍ പരുക്കേറ്റത് 370 പേര്‍ക്കാണ്. ജില്ലയില്‍ മറ്റൊരു പശുവിനും പേവിഷ ബാധയേറ്റിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. രോഗലക്ഷണമുള്ള ചിറ്റാരിപ്പറമ്പിലെ പശുവിനെ ദയാവധം നടത്താനാണ് ആലോചിക്കുന്നത്.

കണ്ണൂര്‍ ചാലയിലെ സുനന്ദയുടെ പശു കഴിഞ്ഞ ദിവസം പേവിഷ ബാധയേറ്റ് ചത്തിരുന്നു. പേ വിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചതോടെ വെറ്റിനറി ഡോക്ടര്‍മാരെത്തി പരിശോധന നടത്തി രോഗം സ്ഥിരീകരിക്കുകയായിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog