നാല് കിലോ കഞ്ചാവുമായി ശ്രീകണ്ഠാപുരം സ്വദേശി മലപ്പുറത്ത് പിടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

നാലു കിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശിയെ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് അറസ്റ്റ് ചെയ്തു.ബുധനാഴ്ച രാവിലെ എട്ടോടെയാണ് ചെന്നൈ മെയിലില്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശിയായ ജോഷി പ്രകാശിനെ (20) ആര്‍.പി.എഫ് എക്സൈസ് ഇന്റലിജന്‍സ് പിടികൂടിയത്.ഓണം സ്പെഷല്‍ ഡ്രൈവിനോട് അനുബന്ധിച്ച്‌ മലപ്പുറം എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയും തിരൂര്‍ റേഞ്ചും ആര്‍.പി.എഫും സംയുക്തമായി തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. മലപ്പുറം എക്സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.എക്സൈസ് സി.ഐ ജിജുജോസ്, ആര്‍.പി.എഫ് എസ്.ഐ സുനില്‍കുമാര്‍, ഒ.പി. ബാബു, സജി അഗസ്റ്റിന്‍, എക്സൈസ് ഇന്‍റലിജന്‍സ് പ്രിവന്‍റിവ് ഓഫിസര്‍മാരായ ലതീഷ്, സുനില്‍കുമാര്‍, കണ്ണന്‍, അബിന്‍ തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha