മുത്താറിപ്പീടികയും പരിസരവും വാഹനാപകടങ്ങൾ തുടർക്കഥയാവുന്നു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 25 August 2022

മുത്താറിപ്പീടികയും പരിസരവും വാഹനാപകടങ്ങൾ തുടർക്കഥയാവുന്നു

മുത്താറിപ്പീടിക രാജീവ്‌ഗാന്ധി ഹൈസ്കൂളിന് സമീപം അമിത വേഗതയിൽ വന്ന ഇന്നോവ കാർ ഇടിച്ചുകയറി വീടിന്റെ മതിൽ തകർക്കുകയും വരാന്തയിൽ ടൈലുകൾ ഇളകിപോകുകയും ചെയ്തു. എറണാകുളത്ത് നിന്നും മട്ടന്നൂരിലേയ്ക്ക് പോവുകയായിരുന്ന ഇന്നോവ കാർ ആണ് ഇന്നലെ രാത്രി 2.15 ഓടെ അപകടത്തിൽ പ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം.രാത്രിയിൽ ആയത്കൊണ്ട് വൻ ദുരന്തം ഒഴിവായി.മുത്താറിപ്പീടിക മുതൽ രാജീവ്‌ ഗാന്ധി ഹൈസ്കൂൾ സ്റ്റോപ്പ് വരെഅപകടം തുടർക്കഥ ആവുകയാണ്.രാത്രി കാലങ്ങളിൽ പോലീസ് പെട്രോളിങ് ശക്തമാക്കണം എന്നാണ് നാട്ടുകാരുടെ അഭിപ്രായം.ഒരു മാസം മുൻപ് മുത്താറിപ്പീടികയിൽ സമാനമായ രീതിയിൽ ഒരു മാരുതി കാർ അപകടത്തിൽപെട്ടിരുന്നു .

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog