ദമ്പതികളെ കാണാതായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

താഴെ ചമ്പാട് സ്വദേശിയും കണ്ടിക്കൽ ഇൻഡസ്ടയൽ എസ്റ്റേറ്റ് ഫർണിച്ചർ നിർമ്മാണ യൂനിറ്റായ ഫാൻസി ഫേൺ ഉടമ രാജ് കബീറിനേയും ഭാര്യ ദിവ്യയേയും ഇന്നലെ വൈകീട്ട് മുതൽ കാണാതായി. ഇതു സംബന്ധിച്ച് ഇരുവരേയും കാണാനില്ലെന്ന് ബന്ധുക്കൾ പാനൂർ പൊലീസിൽ പരാതി സമർപ്പിച്ചു. 57 വയസ്സുള്ള രാജ് കബീറും ഭാര്യ ദിവ്യയും രണ്ട് മക്കളും ചമ്പാട് കുടുംബമായി താമസിക്കയാണ്. ഇന്നലെ വൈകിട്ട് മുതൽ രാജ് കബീറിനേയും ദിവ്യയേയും കാണാതായെന്നാണ് പൊലീസിൽ പരാതിപ്പെട്ടിരിക്കുന്നത്. പൊലീസ് അന്വേഷിച്ചു വരുന്നു. ഇതുവരേയും ഇരുവരെ ക്കുറിച്ചും വിവരങ്ങൾ ലഭിച്ചിട്ടില്ല. മൊബൈൽ ഫോൺ ഓഫായ നിലയിലാണ്. രാജ് കബീർ ഉടമസ്ഥനായ ഫർണിച്ചർ നിർമ്മാണ സ്ഥാപനത്തിന്റെ പ്രവർത്തനം തലശ്ശേരി നഗരസഭ നിർത്തലാക്കിയതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ നിലവിലുണ്ട്. സ്ഥാപനം പൂട്ടിയിടേണ്ടി വന്നതോടെ പത്തോളം തൊഴിലാളികളും കുടുബവും ഒപ്പം ഉടമയായ താനും വരുമാന മാർഗ്ഗം നിലച്ച് കഷ്ടപ്പെടുകയാണെന്ന് രാജ്കബീറിന്റേതായ വോട്സാപ്പ് സന്ദേശം പ്രചരിക്കുന്നുണ്ട്. പല പ്രാവശ്യം നഗരസഭ ചെയർമാനേയും വൈസ് ചെയർമാനേയും കണ്ട് പ്രശ്നം പരിഹരിക്കണമെന്ന് ആവശപ്പെട്ട് ദയക്കായി അപേക്ഷിച്ചെങ്കിലും അവർക്ക് നീതി ലഭിച്ചില്ലെന്നും സന്ദേശത്തിൽ പറയുന്നു. സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും അധികൃതരുടെ ഭാഗത്തു നിന്നും നിഷേധാത്മക നിലപാടാണത്രേ ഉണ്ടായത്. ഇത്തരം നിലപാടുകളാൽ ഞങ്ങളാകെ തകർന്നെന്നും ഇനി രക്ഷയില്ലെന്നും ഞങ്ങൾ പോകുകയാണെന്നും പറയുന്ന സന്ദേശത്തിൽ ഇവരുടെ ഫോൺ ലഭിച്ചപ്പോൾ പ്രതികരിച്ച വ്യവസായ വകുപ്പ് മന്ത്രി രാജീവൻ സാറിന് നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha