പോലീസ് നിരീക്ഷണമുള്ളതിനാൽ സംവാദത്തിൽ നിന്നും അബിനാസ് ഭയം മൂലം പിന്മാറി.തളിപ്പറമ്പ കുടു കുടു വാട്സാപ്പ് ഗ്രൂപ്പിൽ ഇന്ന് രാത്രി നടക്കാനിരുന്ന സംവാദം വിവാദ നായകൻ അബിനാസും ഫൈസൽ മൊട്ടുവും തമ്മിലുള്ള സംവാദത്തിൽ നിന്നാണ് അബിനാസ് പിന്മാറിയത്
നിലവിൽ കോടതി മുമ്പാകെ കേസ് ഉള്ളതിനാൽ എന്റെ അഭിഭാഷകന്റെ കർശന നിർദ്ദേശം പ്രകാരം പൊതു ഗ്രൂപുകളിൽ അഭിപ്രയം പറയുകയോ സംവദിക്കുകയോ പാടില്ല എന്ന് നിർദ്ദേശം ലഭിച്ചതിനെ തുടർന്നാണ് ഈ ചർച്ചയിൽ നിന്നും പിന്മാറിയത് എന്ന് സംശയിക്കുന്നു.
കഴിഞ്ഞ മാസമാണ് തളിപ്പറമ്പിലെയും പരിസരപ്രദേശങ്ങളിലെയും നിരവധിയാളുകളുടെ പണവുമായി അബിനാസ് മുങ്ങിയത് തുടർന്ന് വന്ന കോലഹളമാണ് സോഷ്യൽമീഡിയയിൽ ഉണ്ടായത്.
ഇതിനു ശേഷമാണ് അബിനാസ് ഓൺലൈൻ വഴി സംവാദം ഒരുക്കിയത് ഇതിലേക്ക് തളിപ്പറമ്പിലെ നിരവധി പൗരപ്രമുഖരെ ക്ഷണിക്കുകയും ചെയ്തത്.
ഇതിനിടയിൽ അബിനസിന്റെ ഇൻസ്റ്റഗ്രാം അക്കൌണ്ട് ലാണ് ഐആം ബാക്ക് എന്ന പോസ്റ്റർ പ്രത്യക്ഷപെട്ടത് . സംവാദത്തിൽ നിന്ന് പിൻമാറിയത് ഗ്രൂപ്പ് അംഗങ്ങൾക്കിടയിൽ വ്യാപക പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്.
ഇത് വഴി വീണ്ടും തളിപ്പറമ്പിലെ ജനങ്ങളെ അബിനാസ് വീണ്ടും വിഡ്ഢികളാക്കി എന്നാണ് അണിയറ സംസാരം.
റിപ്പോർട്ട്
നാസിം മട്ടന്നൂർ
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു