കളഞ്ഞു കിട്ടിയ സ്വർണ്ണ പാദസരം ഉടമസ്ഥന് തിരിച്ചു നൽകി യുവാവ് മാതൃകയായി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 23 August 2022

കളഞ്ഞു കിട്ടിയ സ്വർണ്ണ പാദസരം ഉടമസ്ഥന് തിരിച്ചു നൽകി യുവാവ് മാതൃകയായി

ബൈക്കിലെത്തിയും വീടുകളിൽ കയറിയും സ്വർണ്ണാഭരണങ്ങൾ കവർന്ന് കടന്നുകളയുന്ന കള്ളന്മാർ വിലസുന്ന നാട്ടിൽ വഴിയരികിൽ നിന്നും ലഭിച്ച സ്വർണ്ണ പാദസരം ഉടമസ്ഥന് തിരിച്ചു നൽകി സത്യസന്ധതക്ക് പര്യായമാവുകയാണ് പാനൂർ സ്വദേശി ഷാഹുൽ ഹമീദ്. ഇരിട്ടി വള്ളിത്തോട് സ്വദേശിയും എഴുത്തുകരനുമായ മുസ്തഫ കീത്തടത്തിന്റെ മകളുടെ വഴിയരികിൽ നഷ്ടപ്പെട്ടുപോയ പാദസരമാണ് ഷാഹുൽ ഹമീദ് തിരിച്ചു നൽകി സത്യസന്ധതകാട്ടിയത്.അവധി ദിനത്തിൽ വയനാട്ടിലേക്ക് യാത്രപോയതായിരുന്നു മുസ്തഫയും കുടുംബവും. കഴിഞ്ഞ മാസം ഉണ്ടായ കനത്ത മഴയിലും ഉരുള്പൊട്ടലിലും തകർന്ന നിടുമ്പൊയിൽ ചുരം റോഡ് വഴിയായിരുന്നു യാത്ര. ചുരത്തിലെ ഇരുപത്തി ഒൻപതാം മൈലിലെ വെള്ളച്ചാട്ടത്തിലും റോഡുകൾ തകർന്ന വിവിധ ഭാഗങ്ങളിലും ഇറങ്ങി ഇവർ കാഴ്ച്ചകകൾ കാണുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തു. ഒടുവിൽ ബോയ്‌സ് ടൗണിനിൽ ചായത്തോട്ടത്തിൽ ഇറങ്ങി ഫോട്ടോ എടുക്കുന്നതിനിടെയാണ് മുസ്തഫയുടെ മകൾ അസീനയുടെ രണ്ടുപവൻ വരുന്ന പാദസരം നഷ്ടപ്പെട്ടതായി മനസ്സിലാകുന്നത്. വഴിയിൽ ചുരത്തിന്റെ പലഭാഗങ്ങളിലും ഇറങ്ങിയതിനാൽ പാദസരം എവിടെയാണ് നഷ്ടപ്പെട്ടിട്ടുണ്ടാവുക എന്ന കാര്യം ഒരു തരത്തിലും മനസ്സിലാക്കാൻ കഴയില്ലായിരുന്നു. ഉടനെ യാത്രമതിയാക്കി തിരിക്കുകയും ഇവർ ഇറങ്ങിയ സ്ഥലങ്ങളിലെല്ലാം പാദസരത്തിനായി തിരച്ചിൽ നടത്തുകയും ചെയ്തു. തിരച്ചിൽ രാത്രിവരെ നീണ്ടു.ഇതിനിടയിൽ പേരാവൂർ പോലീസ് സ്റ്റേഷനിൽ വിളിച്ച് ചുരത്തിൽ പാദസരം നഷ്ടപ്പെട്ട വിവരം അറിയിച്ചിരുന്നു. നിരാശരായി മടങ്ങുന്ന വഴിയിൽ ചുരം റോഡിൽ നാലാം വളവിന് മുകളിലുള്ള ഗ്രീൻവാലി ഹോട്ടലുടമകളായ റെജി, ഷിനോയ് എന്നിവരെക്കൂടി പാദസരം നഷ്ടപ്പെട്ടതായി അറിയിച്ചു. ഇവിടെ നിന്നും തിരിച്ചു വരുന്നതിനിടെയാണ് ഒരു യാത്രികന് അത് കിട്ടിയതായും റെജി മുഖേന മലയടിവാരത്തിലെ നൈറ്റ് പട്രോൾ പോലീസിനെ ഏൽപ്പിച്ചതായും അറിയുന്നത്. ഉടനെ പേരാവൂർ സ്റ്റേഷനതിർത്തിയിൽപ്പെട്ട ഹൈവേ പോലീസ് എസ് ഐ സനലുമായി ബന്ധപ്പെട്ട് പാദസരംതങ്ങളുടെതാണെന്നതിനുള്ള തെളിവ് നൽകി. ഖത്തറിൽ നിന്നും ലീവിലെത്തി, കുടുംബ സമേതം വയനാട്ടിലേക്ക് പോകുകയായിരുന്ന പാനൂർ സ്വദേശി കുഴിയേരിയിൽ ഷാഹുൽ ഹമീദിനാണ് റോഡരികിൽ നിന്ന് പാദസരം കിട്ടിയത്. കിട്ടിയ ഉടനെ ഉടമയെ തിരഞ്ഞെങ്കിലും കാണാഞ്ഞ് ഗ്രീൻവാലി ഹോട്ടലുടമ മുഖേന ഹൈവേ പോലീസിനെ ഏൽപ്പിക്കുകയായിരുന്നു സത്യസന്ധനായ ഷാഹുൽ ഹമീദ്. രാത്രി തന്നെ എസ് ഐ സനൽ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സാജിദ് കല്ലുമുട്ടി, വിനു കരിക്കോട്ടക്കരി എന്നിവരോടൊപ്പം വള്ളിത്തോടിലെത്തി പാദസരം മുസ്തഫ കീത്ത ടത്തിനെ ഏൽപ്പിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog