കണ്ണൂർ പയ്യാവൂർ സ്വദേശിനി ഉൾപ്പെട്ട ചിട്ടി സംഘം ഇസ്രായേലിൽ നിന്നും ഇരുപത് കോടി തട്ടിയതായി പരാതി, തട്ടിപ്പിനിരയായത് നാനൂറോളം പേർ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ജെറുസലേം: ഇസ്രായേലിൽ ചിട്ടിയുടെ പേരിൽ പിരിച്ച പണവുമായി മലയാളികൾ മുങ്ങിയതായി പരാതി. തൃശൂർ സ്വദേശി ലിജോ ജോർജ്, കണ്ണൂർ സ്വദേശിനി ഷൈനി മോൾ എന്നിവർ ചേർന്നാണ് മലയാളികളായ 350 ഓളം പ്രവാസികളുടെ പണം തട്ടിയത്. ഇന്ത്യൻ രൂപ 20 കോടി രൂപയ്‌ക്കുമേൽ തട്ടിയെടുത്തതായാണ് നിക്ഷേപകർ പറയുന്നത്. സംഭവത്തിൽ ഇസ്രായേൽ അധികൃതർക്കും കേരള ഡിജിപിക്കും കണ്ണൂർ ജില്ലാ പോലീസിനും പരാതികൾ ലഭിച്ചിട്ടുണ്ട്.

ഏഴു വർഷത്തോളമായി ഇസ്രായേലിൽ ജോലി ചെയ്യുന്ന ലിജോ ജോർജ്ജും ഷൈനിയും പെർഫെക്റ്റ് കുറീസ് എന്ന പേരിലാണ് ചിട്ടി നടത്തിയിരുന്നത്. ഇവർ വലിയ വാഗ്ദാനം നൽകിയാണ് ആളുകളിൽ നിന്നും പണം പിരിച്ചിരുന്നത്. 5 മുതൽ 30 മാസം വരെ കാലാവധിയുള്ള ചിട്ടികളാണ് നടത്തിയിരുന്നത്. ഇസ്രായേൽ കറൻസിയായ 5000 ഷെക്കൽ വീതം 15 മാസത്തേക്ക് 75000 ഷെക്കൽ അടക്കുകയാണെങ്കിൽ 100000 ഷെക്കൽ തിരിച്ചു കൊടുക്കുമെന്നുമായിരുന്നു ഉറപ്പ്.

ഇസ്രായേൽ കറൻസിയായ 1 ഷെക്കൽ ഇന്ത്യൻ കറൻസിയുമായി താരതമ്യം ചെയ്താൽ ഇപ്പോൾ
24.38 രൂപയാണ് മൂല്യം. ചിട്ടി അടവ് പൂർത്തിയാക്കി ഒരാളുടെ കയ്യിൽ കിട്ടുന്ന പണം 24,38,000 ലക്ഷം ഇന്ത്യൻ രൂപയാണ്. 15 മാസത്തേക്കുള്ള ചിട്ടിയടവിൽ 14 മാസം വരെ അടച്ചാൽ മതി. പതിനഞ്ചാം മാസത്തെ പണം അടയ്‌ക്കേണ്ടന്നും അതും കൂടി ചേർത്ത് മൊത്തം പണവും തരുമെന്നാണ് ഇവർ ഉറപ്പ് നൽകിയിരുന്നത്. എല്ലാ കുറിയിലും ഈ നിബന്ധനയാണ് ചിട്ടി നടത്തിപ്പുകാർ ബാധകമാക്കിയിരുന്നത്.

10 മാസത്തെ ചിട്ടിയിൽ 4000 ഷെക്കൽ വീതം (90000 ഇന്ത്യൻ രൂപ) 9 മാസത്തേയ്‌ക്ക് അടച്ച നിക്ഷേപകനുൾപ്പെടെ നിരവധി പേർ അടച്ചു തീർത്ത പണം തിരികെ ചോദിച്ചെങ്കിലും കിട്ടിയില്ല. മാത്രമല്ല ചിട്ടി ഉടമകളുമായി സംസാരിപ്പോൾ സമയം നീട്ടി ചോദിക്കുകയും ഉരുണ്ടുകളിക്കുകയുമാണ് ചെയ്തതെന്ന് തട്ടിപ്പിനിരയായവർ പറഞ്ഞു. പരാതിക്കാരൻ ഉൾപ്പെടുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ മാത്രം 250 പേരോളം ഈ തട്ടിപ്പിനിരയായി. ഇതിന് പുറമെ 100 ഓളം പേർ വേറെയും പണം നല്കിയിട്ടുണ്ടന്നാണ് പറയുന്നത്.

75 ലക്ഷത്തോളം രൂപ വരെ നഷ്ടമായവർ പരാതിക്കാരുടെ കൂട്ടത്തിലുണ്ട്. വർഷങ്ങളായി കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയ പണമാണ് തട്ടിപ്പ് സംഘം കൊള്ളയടിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ജെറുസലേം പോലീസിലും, ഇന്ത്യൻ എംബസിയിലും, കേരള മുഖ്യമന്ത്രിക്കും, ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. തൃശ്ശൂർ ജില്ലയിലെ ചാലക്കുടി പരിയാരം സ്വദേശിയായ ചിറക്കൽ വീട്ടിൽ ലിജോ ജോർജ്ജും, കണ്ണൂർ പയ്യാവൂർ പണ്ടൻകവല സ്വാദേശിനിയായ പാലാമറ്റം വീട്ടിൽ ഷൈനി ഷിനിലും ചേർന്നാണ് കോടികളുടെ തട്ടിപ്പ് നടത്തി പണവുമായി മുങ്ങിയിരിക്കുന്നത്.

തട്ടിപ്പിനിരയായവരുടെ ബന്ധുക്കൾ കേരളത്തിലെ ഇവരുടെ വീടുകളിൽ അന്വേഷിച്ചെത്തിയപ്പോൾ സംഭവവുമായി ബന്ധപ്പെട്ട് യാതൊന്നും അറിയില്ല എന്ന മറുപടിയാണ് നൽകിയത്. എന്നാൽ ഷൈനിയുടെ ഭർത്താവും യൂട്യൂബറുമായ ഷിനിൽ ഉൾപ്പെടുന്നവർക്ക് ഈ തട്ടിപ്പിൽ പങ്കുണ്ടെന്നാണ് പരാതിക്കാർ പറയുന്നത്. ഷൈനിയുടെ ഭർത്താവായ ഷിനിലിനോട് വിവരം പറഞ്ഞപ്പോൾ ഇപ്പോൾ ഒരുമിച്ചല്ല താമസം എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുകയുമാണ് ചെയ്യുന്നതെന്ന് പരാതിക്കാർ പറയുന്നു.

ഇരുവരും ഇസ്രായേലിൽ നിന്ന് മുങ്ങിയ ശേഷമാണ് തട്ടിപ്പിന് ഇരയായ വിവരം പണം നൽകിയവർ മനസിലാക്കിയത്. യൂറോപ്പിലേക്ക് കടക്കാൻ ഇവർ നേരത്തെ ശ്രമിച്ചിരുന്നതായി പലർക്കും വിവരമുണ്ട്. പണം കൈയ്യിൽ ഉള്ളതിനാൽ മറ്റു രാജ്യങ്ങളിലേക്ക് കടക്കാനാണ് സാധ്യതയെന്നും നിക്ഷേപകർ പറയുന്നു. പണം നഷ്ടപ്പെട്ടവരിൽ പലർക്കും നാട്ടിലേക്ക് തിരിച്ചു വരാൻ കഴിയാതെ ഇസ്രായേലിൽ കുടുങ്ങി കിടക്കുകയാണ്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha