ചാവശ്ശേരിയിൽ ആർ.എസ്.എസുകാർ തകർത്ത വീടുകൾ എസ് ഡി പിഐ ജില്ലാ നേതാക്കൾ സന്ദർശിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 23 August 2022

ചാവശ്ശേരിയിൽ ആർ.എസ്.എസുകാർ തകർത്ത വീടുകൾ എസ് ഡി പിഐ ജില്ലാ നേതാക്കൾ സന്ദർശിച്ചു

കഴിഞ്ഞ ദിവസം ചാവശ്ശേരി ആശാരി കോട്ട റോഡിൽ ആർഎസ്എസ് ക്രിമിനലുകൾ ബോംബറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ പോലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപെട്ട്  എസ്.ഡി.പി.ഐ പ്രവർത്തകർ ഇന്നലെ രാത്രി ചാവശ്ശേരിയിൽ പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഒരു സംഘം ആർ.എസ്.എസ് ക്രിമിനലുകൾ ഇരുളിൻ മറവിൽ പോപുലർ ഫ്രണ്ട്  സ്ഥാപിച്ച ഫ്ലക്സ് നശിപ്പിക്കുകയും പ്രവർത്തകരുടെ വീടുകൾ അടിച്ച് തകര്‍ക്കുകയും ചെയ്തത്. പ്രദേശത്ത് ഇടയ്ക്കിടെ ഉണ്ടാവുന്ന ബോംബ് സ്ഫോടനങ്ങളെ കുറിച്ച് പോലീസിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും ശക്തമായ റെയ്ഡോ, നടപടിയോ ഇല്ലാത്തതിനാലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ആർഎസ്എസ് ക്രിമിനലുകളോടുള്ള പോലീസിന്റെ മൃദുസമീപനമാണ് വീണ്ടും ആക്രമ സംഭവങ്ങൾ ആവർത്തിക്കാൻ സംഘപരിവാർ ഭീകരർക്ക്  പ്രചോദനമാകുന്നതെന്ന് ആക്രമിക്കപ്പെട്ട വീടുകൾ സന്ദർശിച്ച എസ്.ഡി.പി.ഐ കണ്ണൂർ ജില്ലാ പ്രസിഡന്റ്  എ.സി ജലാലുദ്ദീൻ, ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറ മ്പ് എന്നിവർ പറഞ്ഞു. ബിജെപി മണ്ഡലം സെക്രട്ടറി രജീഷ് ചോടോന്‍, അജയന്‍, പോത്ത് സുധീഷ്, ബൈജു തുടങ്ങിയ ക്രിമിനലുകളുടെ നേതൃത്വത്തിലാണ് ആക്രമണങ്ങൾ നടന്നിട്ടുള്ളത്.  സമാധാനം നിലനിൽക്കുന്ന ചാവശ്ശേരി മേഖലയിൽ ബോംബ് സ്ഫോടനവും അക്രവും നടത്തി  ഭീകരത സൃഷ്ടിച്ച് കലാപത്തിന് കോപ്പ് കൂട്ടാൻ ആർ എസ് എസ് ശ്രമം നടത്തുകയാണ്. ആർ.എസ്.എസ് തീക്കൊള്ളി കൊണ്ട് തലചൊറിയുന്നത് നിർത്തണം. വീടുകളും വാഹനങ്ങളും തകർത്ത സംഘപരിവാർ ക്രിമിനലുകളെ  ഉടൻ അറസ്റ്റ്  ചെയ്ത് പ്രദേശത്ത് സമാധാനം ഉറപ്പു വരുത്തണം. പോലീസ് നിഷ്‌ക്രിയത്വം തുടരുകയാണെങ്കിൽ ശക്തമായ ജനകീയ പ്രതിരോധത്തിന്  നേതൃത്വം നൽകുമെന്നും എസ്.ഡി.പി.ഐ നേതാക്കൾ അറിയിച്ചു. അക്രമത്തിനിരയായ ഷിയാസ്, ഉനൈസ് ചാവശേരി, ഷാജഹാൻ എന്നിവരുടെ വീടുകൾ ജില്ലാ പ്രസിഡന്റ്‌ എ. സി ജലാലുദ്ധീൻ, ജനറൽ  സെക്രട്ടറി ബഷീർ  കണ്ണാടിപറമ്പ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ  ഇബ്രാഹിം, സൗദ  നസീർ, മട്ടന്നൂർ മണ്ഡലം പ്രസിഡന്റ്‌  സദകത്ത് നീർവേലി, പേരാവൂർ മണ്ഡലം സെക്രെട്ടറി റിയാസ് നാലകത്ത്, ഇരിട്ടി മുനിസിപ്പൽ പ്രസിഡന്റ്  അഷ്‌റഫ്‌ നടുവനാട്, ശംസുദ്ധീൻ  കയനി, മുനീർ ശിവപുരം തുടങ്ങിയവർ സന്ദർശിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog