ഓണ വിപണി സജീവമാകാനിരിക്കെ പച്ചക്കറിക്കും പലവ്യഞ്ജനത്തിനും വില കുതിക്കുന്നു. പച്ചക്കറിക്ക് മുപ്പത് രൂപ വരെ വില ഉയര്‍ന്നപ്പോള്‍ അരി 38ല്‍ നിന്ന് 50ലേക്ക് എത്തി. ഓണം മുന്നില്‍ കണ്ട് പച്ചക്കറി കൃഷിയിറക്കിയ കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് കനത്ത മഴ തിരിച്ചടിയായി.
ഓണ വിപണിയിലേക്ക് നാടന്‍ പച്ചക്കറികളുടെ വരവ് കുറഞ്ഞു. കര്‍ണാടകയിലും തമിഴ്‌നാട്ടിലും ഉണ്ടായ അപ്രതീക്ഷിത മഴ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവും ഗണ്യമായി കുറച്ചു. മാങ്ങ, നാരങ്ങ, ഏത്തക്കായ. ഇഞ്ചി എന്നിവയ്‌ക്കെല്ലാം നൂറ് രൂപയ്ക്ക് അടുത്താണ് വില.
കാബേജ്, ക്യാരറ്റ് അടക്കമുള്ള പച്ചക്കറികള്‍ക്ക് ഇപ്പോള്‍ കിലോയ്ക്ക് 60 രൂപയാണ് വില. തിരുവോണം അടുക്കുന്നതോടെ വില ഉയരും. പച്ചമുളകിന്റെ വില 30ല്‍ നിന്ന് 70ലേക്ക് ഉയര്‍ന്നിരുന്നു. വറ്റല്‍ മുളക് 260ല്‍ നിന്ന് 300 ആയി. തക്കാളി, വെണ്ടയ്ക്ക, സവോള എന്നിവയുടെ വില കാര്യമായി കൂടിയിട്ടില്ല. രണ്ട് മാസത്തിനുള്ളില്‍ അരിക്ക് 15 രൂപയാണ് കൂടിയത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു