ചാവശ്ശേരി അക്രമം : സർവ്വകക്ഷി യോഗം ചേർന്നു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 23 August 2022

ചാവശ്ശേരി അക്രമം : സർവ്വകക്ഷി യോഗം ചേർന്നു


ചാവശ്ശേരിയിൽ ഉണ്ടായ രാഷ്ട്രിയ സംഘർഷങ്ങളിൽ അപലപിക്കുന്നതിനും പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഇരിട്ടി മുൻസിപ്പാലിറ്റി ഓഫിസിൽ വിളിച്ചു ചേർത്ത വിവിധ രാഷ്ട്രിയ പാർട്ടികളുടെയും പോലിസിൻ്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിൽ തിരുമാനിച്ചു.അക്രമങ്ങളെ തള്ളിപറയുവാനും, ആക്രമണം നടത്തിയവർക്കെതിരെ ശക്തമായ നിയമ നടപടികൾ കൈകൊള്ളമെന്നും യോഗം ഐക്യകണ്ഠേന തിരുമാനമെടുത്തു. യോഗത്തിൽ മുൻസിപ്പൽ വൈസ് ചെയർമാൻ പി.പി.ഉസ്മാൻ അദ്ധ്യക്ഷനായിരുന്നു.വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികളും സംസാരിച്ചു.മുൻസിപ്പൽ ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ എ.കെ.രവിന്ദ്രൻ സ്വാഗതം പറഞ്ഞു.വിവിധ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻമാരും, മേഖലയിലെ വാർഡ് കൗൺസിലർമാരും ഉദ്യോഗസ്ഥരും ,മാധ്യമ പ്രർത്തകരും യോഗത്തിൽ സംബന്ധിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog