വാഹന പുകപരിശോധന; നിരക്കുകള്‍ ഉയര്‍ത്തി. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 28 August 2022

വാഹന പുകപരിശോധന; നിരക്കുകള്‍ ഉയര്‍ത്തി.




വാഹനങ്ങളുടെ പുകമലിനീകരണ പരിശോധനാ നിരക്കുകള്‍ ഉയര്‍ത്തി. ബിഎസ്-4 കാറ്റഗറി ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ കാലാവധി ആറ് മാസമായാണ് കുറച്ചത്. ഡീസല്‍ ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടെ മറ്റ് ബി.എസ്.4 വാഹനങ്ങളുടെ വാലിഡിറ്റി ഒരു വര്‍ഷമായിരിക്കും. ഇരുചക്രവാഹനങ്ങള്‍ക്ക് 100 രൂപയാണ് ബിഎസ് 6ന് ഇനി ഫീസ്. മറ്റുള്ളവയ്ക്ക് പഴയ നിരക്കായ 80 രൂപ തുടരും. പെട്രോള്‍, സിഎന്‍ജി ഓട്ടോറിക്ഷകള്‍ക്ക് 110 രൂപയാണ് പുതിയ ഫീസ്. ബിഎസ് 4ന് ആറ് മാസത്തെ വാലിഡിറ്റിയുണ്ട്. BS3 വരെ വര്‍ദ്ധനവില്ല. ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് (ബി.എസ് 4, ബി.എസ് 6) 130 രൂപയാണ് പുതിയ നിരക്ക്. ഡീസല്‍ കാറുകള്‍ക്ക് ബി.എസ് 3 വരെ 110 രൂപയും (ആറുമാസം) മറ്റുള്ളവയ്ക്ക് 130 രൂപയും (ഒരു വര്‍ഷം) നല്‍കണം. മീഡിയം, ഹെവി വാഹനങ്ങള്‍ക്ക് 180 രൂപ(ഒരു വര്‍ഷം)യാണ് ഫീസ്. 150 ആയിരുന്നു പഴയനിരക്ക്. ബി.എസ്. 6ല്‍ പെട്ട എല്ലാ വാഹനങ്ങള്‍ക്കും ഒരു വര്‍ഷത്തെ കാലാവധിയുണ്ട്. ടെസ്റ്റിങ് സെന്ററുകള്‍ക്ക് വിവിധ ഏജന്‍സികള്‍ നല്‍കുന്ന കാലിബറേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസമാക്കി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog