മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് മട്ടന്നൂർ മുനിസിപ്പൽ തെരഞ്ഞെടുപ്പ് കമ്മിറ്റി സംഘടിപ്പിക്കുന്ന വികസന മുന്നേറ്റ ജാഥകൾക്ക് തുടക്കമായി. കഴിഞ്ഞ അഞ്ചുവർഷക്കാലം നഗരസഭയിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി സംഘടിപ്പിക്കുന്ന ജാഥകൾക്ക് നിറഞ്ഞ സദസ്സുകളിൽ വിവിധ വാർഡ് കമ്മിറ്റികൾ സ്വീകരണമൊരുക്കി. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി പുരുഷോത്തമൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥ പൊറോറയിൽ നിന്നും ആരംഭിച്ച് ആണിക്കരിയിൽ ഒന്നാം ദിനം സമാപിച്ചു. സമാപന പൊതുയോഗം സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എം ഷാജർ ഉദ്ഘാടനം ചെയ്തു വിവിധ സ്വീകരണകേന്ദ്രങ്ങളിൽ സി വി ശശീന്ദ്രൻ, കെ സി മനോജ്, എം രതീഷ്, മുഹമ്മദ് സിറാജ്, പി രാമദാസൻ, കെ പി രമേശൻ, പി രാജിനി, പി പി സിദ്ദീഖ്, പി ഹുസൈൻ, ഷംസുദ്ദീൻ വട്ടക്കൊള്ളി എന്നിവർ സംസാരിച്ചു.
സിപിഐഎം മട്ടന്നൂർ ഏരിയാ സെക്രട്ടറി എൻ വി ചന്ദ്രബാബു നയിക്കുന്ന തെക്കൻ മേഖലാ ജാഥ മണക്കായിയിൽ നിന്നും ആരംഭിച്ച് ഒന്നാം ദിനം പഴശ്ശിയിൽ സമാപിച്ചു. സമാപന പൊതുയോഗം പഴശ്ശിയിൽ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ മാനേജർ കെ ഭാസ്‌കരൻ, വി കെ സുരേഷ് ബാബു, എ കെ ബീന, അനിതാ വേണു, സി വിജയൻ, ഡി മുനീർ, കെ രാജീവൻ എന്നിവർ സംസാരിച്ചു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു