അഞ്ചല്‍ : അഞ്ചല്‍ -ആയൂര്‍ പാതയില്‍ നിയന്ത്രണംവിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. കാര്‍ ഓടിച്ചിരുന്ന ആയൂര്‍ സ്വദേശി അബീഷ് ഷാലുവിനാണ് പരിക്കേറ്റത്.
ശനിയാഴ്ച രാവിലെ പതിനൊന്നോടെ കാട്ടുവാമുക്കിലാണ് അപകടമുണ്ടായത്. ഇയാളെ പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
ആശുപത്രിയില്‍ പോയി മടങ്ങവേ ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന്, കാര്‍ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ കാറില്‍ നിന്നും നാട്ടുകാരാണ് അബീഷിനെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു