കേളകം: പാറത്തോട്ടിലെ പഞ്ചായത്ത് സ്റ്റേഡിയത്തിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്. പരിക്കേറ്റ പുതുപ്പറമ്പിൽ അംബരീഷ് (37) ,വിനീഷ് (40) പാറക്കടവിൽ,
കിഴക്കേപ്പുറത്ത് സംഗീത് (32) ,എബി ,സൗരവ്,ഷമൽ,തോമസ് എന്നിവർ പേരാവൂർ താലൂക്കാസ്പത്രിയിൽ ചികിത്സ തേടി.പാറത്തോട്, കേളകം സ്വദേശികളാണ് മർദ്ദനമേറ്റ പരുക്കുകളോടെ ചികിത്സ തേടിയത്.ഞായറാഴ്ച രാത്രിയാണ് സംഭവം.
സന്ധ്യ കഴിഞ്ഞിട്ടും സ്റ്റേഡിയത്തിൽ ഫുട്ബോൾ കളിക്കുന്നതിനെ ചൊല്ലിയുണ്ടായ വാക്ക് തർക്കമാണ് ഇരു വിഭാഗങ്ങൾ തമ്മിലുള്ള കൂട്ടത്തല്ലിൽ കലാശിച്ചത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു