വയോധികനെ മര്‍ദ്ദിച്ച സംഭവത്തില്‍ മലയാളി യുവാവ് ഇസ്രയേല്‍ ജയിലില്‍, പിണറായി സ്വദേശിയാണ് ജയിലിൽ കഴിയുന്നത് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 4 July 2022

വയോധികനെ മര്‍ദ്ദിച്ച സംഭവത്തില്‍ മലയാളി യുവാവ് ഇസ്രയേല്‍ ജയിലില്‍, പിണറായി സ്വദേശിയാണ് ജയിലിൽ കഴിയുന്നത്

വയോധികനെ മര്‍ദ്ദിച്ച സംഭവത്തില്‍ മലയാളി യുവാവ് ഇസ്രയേല്‍ ജയിലില്‍ 

കണ്ണൂര്‍: വയോധികനെ മര്‍ദ്ദിച്ച സംഭവത്തില്‍ മലയാളി യുവാവ് ഇസ്രയേല്‍ ജയിലില്‍. പിണറായി എരുവട്ടി പാറമ്മല്‍ വീട്ടില്‍ ദിപിനാണ് (24) ജയിലില്‍ കഴിയുന്നത്. യുവാവ് വയോധികനെ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു.ആറ് മാസം മുന്‍പാണ് ദിപിന്‍, വയോധികനെ പരിചരിക്കാന്‍ ഇസ്രയേലില്‍ എത്തുന്നത്. പരിചരണത്തില്‍ കഴിഞ്ഞ രോഗിയെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു എന്നാണ് ദിപിന്റെ പേരില്‍ ചുമത്തിയ കുറ്റം. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം ഇസ്രയേല്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇതോടെയാണ് നടപടിയുണ്ടായത്.

ദിപിന്‍ കഴിഞ്ഞ ജൂണ്‍ ഒന്‍പതിനാണ് അവസാനമായി വീട്ടുകാരുമായി സംസാരിച്ചത്. പിന്നീട് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഇതോടെ, ജോലി തരപ്പെടുത്തി നല്‍കിയ ഏജന്‍സി വഴിയും മറ്റും കുടുംബം അന്വേഷണം നടത്തിയെങ്കിലും വ്യക്തമായ വിവരം ലഭിച്ചില്ല. പിന്നാലെ, ഇസ്രയേലില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സ് സോഷ്യല്‍ മീഡിയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് യുവാവ് ജയിലില്‍ ആണെന്ന വിവരം കുടുംബം അറിഞ്ഞത്.

അതേസമയം, രോഗി പരിചരണത്തിന് പുറമെ മറ്റ് ജോലി കൂടി ചെയ്യാന്‍ വയോധികന്റെ മകള്‍ നിര്‍ബന്ധിച്ചപ്പോള്‍ മറുത്ത് പറഞ്ഞതിന്റെ പ്രതികാരമായിട്ടാണ് കേസെന്ന് ദിപിന്റെ കുടുംബം ആരോപിക്കുന്നു.

വയോധികന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മകള്‍ വീട്ടിലെ സിസിടിവി പരിശോധിച്ചു. ഇതില്‍ മര്‍ദ്ദനം വ്യക്തമായിരുന്നു. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog