സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനം വൈകും: വിദ്യാഭ്യാസ മന്ത്രി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 4 July 2022

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനം വൈകും: വിദ്യാഭ്യാസ മന്ത്രി


 

 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനം വൈകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രവേശന നടപടികൾ ആരംഭിക്കാൻ രണ്ട് ദിവസം കൂടി സമയമെടുക്കമെന്ന് അ‌ദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ചില നടപടിക്രമങ്ങൾ കൂടി പൂർത്തിയാകാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷം കൂടുതല്‍ മിക്‌സഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സ്‌കൂളും പി.ടി.എയും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്ലസ് വ​ൺ പ്രവേശന നടപടികൾ നാളെ ആരംഭിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog