ഇരിക്കൂർ : ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രവേശനോത്സവം കമാലിയ മദ്രസ സ്കൂളിൽ വെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ടി.സി നസിയത്ത് ഉദ്ഘാടനം ചെയ്തു. പഠനോപകരണ വിതരണോദ്ഘാടനം ടി.പി ഫാത്തിമയും പാഠപുസ്തക വിതരണോദ്ഘാടനം ആർ.കെ വിനിൽ കുമാർ നിർവഹിച്ചു. സ്കൂൾ മാനേജർ പികെ ശംസുദ്ധീൻ അധ്യക്ഷത വഹിച്ചു.
ഇരിക്കൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പ്രവേശനോത്സവം ജില്ലാ പഞ്ചായത്തംഗം എൻ.പി ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ.കെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു.
ആയിപ്പുഴ ഗവ : യു.പി സ്കൂൾ പ്രവേശനോത്സവത്തിന്റെ കൂടാളി ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.പി മുഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.നാസർ അധ്യക്ഷത വഹിച്ചു.കൂടാളി ഗ്രാമ പഞ്ചായത്ത് അംഗമായ കെ.സഫൂറ നവാഗതരെ സ്വീകരിച്ചു.
പെരുമണ്ണ് നാരായണ വിലാസം എ.എൽ.പി സ്കൂളിൽ നടന്ന പ്രവേശനോത്സവം പടിയൂർ ഗ്രാമ പഞ്ചായത്തംഗം ആർ.രാജൻ ഉദ്ഘാടനം ചെയ്തു. എം.പി.ടി.എ പ്രസിഡണ്ട് കെ.വി നിലോഫർ അധ്യക്ഷത വഹിച്ചു. പഠന കിറ്റ് വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്തംഗം സി.വി.എൻ അബൂബക്കർ നിർവ്വഹിച്ചു
റഹ്മാനിയ ഓർഫനേജ് എ.എൽ.പി സ്കൂളിൽ നടന്ന പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.പി ശ്രീധരൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കെ.എം ഹംസ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.സി നസിയത് ടീച്ചർ മുഖ്യാതിഥിയായി. വാർഡ് മെമ്പർ എൻ.കെ സുലൈഖ ടീച്ചർ സ്നേഹസമ്മാനം വിതരണം ചെയ്തു.
ഹെവൻസ് പ്രീ സ്ക്കൂൾ പ്രവേശനോത്സവം ഇരിക്കൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ കെ.ടി നസീർ ഉദ്ഘാടനം ചെയ്തു. ഇൻസാഫ് ട്രസ്റ്റ് മെമ്പർ സി.എ സിദ്ദീഖ് ഹാജി അധ്യക്ഷത വഹിച്ചു.
ഹൊറൈസൺ പ്രവേശനോത്സവത്തിൽ അസി. ആർ.ടി.ഒ ഓഫീസർ പി.റിയാസ് മുഖ്യാതിഥിയായി
ആയിപ്പുഴ മഹൽ കമ്മിറ്റി ഐ.എം.എ ഇംഗ്ലിഷ് മീഡിയം എൽ.പി സ്കൂൾ പ്രവേശനോത്സവം മഹല്ല് പ്രസിഡൻറ് സയ്യിദ് അൽ മശ്ഹൂർ ആറ്റകോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു