സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി അര്‍ജ്ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ കണ്ണൂര്‍ ഡിഐജിയുടെ പ്രത്യേക നിർദ്ദേശം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 7 June 2022

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി അര്‍ജ്ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ കണ്ണൂര്‍ ഡിഐജിയുടെ പ്രത്യേക നിർദ്ദേശം

കണ്ണൂർ: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി അര്‍ജ്ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ കണ്ണൂര്‍ ഡിഐജിയുടെ പ്രത്യേക നിർദ്ദേശം. കാപ്പ നിയമത്തിലെ 15-ാം വകുപ്പാണ് അര്‍ജ്ജുന്‍ ആയങ്കിയുടെ പേരില്‍ ചുമത്താൻ ഉത്തരവായിരിക്കുന്നത്.

കാപ്പ നിയമത്തിന്റെ പശ്ചാത്തലത്തിൽ ആയങ്കിയ്ക്ക് ഇനി ആറുമാസത്തേക്ക് കണ്ണൂരിലേക്ക് പ്രവേശിക്കാൻ കഴിയില്ല. ഇയാൾ സ്ഥലത്തെ പ്രധാന കുറ്റവാളിയാണെന്നും, അക്രമങ്ങളും മറ്റും ഇയാൾ പതിവാക്കിയിരുന്നുവെന്നും ആയങ്കിയ്ക്കെതിരെ കമ്മീഷ്ണര്‍ ആര്‍ ഇളങ്കോ നല്‍കിയ ശുപാര്‍ശയിൽ പറയുന്നു.
അതേസമയം, കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പിടിയിലായ അർജുൻ ആയങ്കി ഇപ്പോൾ ജാമ്യത്തിലാണ്. സ്വർണ്ണക്കടത്തും, അനുബന്ധമായി നടന്ന കൊട്ടേഷൻ കേസുമാണ് ഇയാൾക്കെതിരെയുള്ളത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog