മാത്തിൽ വടവന്തൂർ വളവിൽ ബസ്സും ടോറസ്സ് ലോറിയും കൂട്ടിയിടിച്ച് കോറോം സ്വദേശിക്ക് ഗുരുതര പരിക്ക്. ചെറുപുഴ BSNL ഓഫീസിൽ ജോലി ചെയ്യുന്ന കോറോം സ്വദേശ്ശിനി ശ്രീലത (46) യെ ആണ് ഗുരുതര പരിക്കുകളോടെ പയ്യന്നൂർ അനാമയ ഹോസ്പ്പിറ്റലിൽ പ്രവേശിപ്പിച്ചത്. അനാമയ ഹോസ്പിറ്റലിലെ പ്രാഥമീക ചികിത്സക്ക് ശേഷം കണ്ണൂർ മിംസ് ഹോസ്പിറ്റലിലേക് മാറ്റി. ശ്രീലതയുടെ കൈയുടെ ഷോള്ഡർന് ആണ് പരിക്കേറ്റത്. വിദഗ്ധ ചികിത്സ അനിവാര്യം ആയതിനാൽ ആണ് കണ്ണൂർ മിംസ് ഹോസ്പിറ്റലിലേക് മാറ്റിയത്. പയ്യന്നൂരിൽ നിന്നും ചെറുപുഴ ഭാഗത്തേക് പോകുന്ന KL 59 F 8919 ആവണി ബസ്സും പെരിങ്ങോം ഭാഗത്ത് നിന്നും പയ്യന്നൂർ ഭാഗത്തേക്ക് പോകുന്ന KL 59 J 3196 ടോറസ്സ് ലോറിയുമായാണ് അപകടം നടന്നത്. ബസ്സിൻ്റെ സ്ഥിരം ഡ്രൈവർ മാത്തിൽ ഇറങ്ങുകയും മാത്തിൽ നിന്നും പുതിയ ഒരാൾ ആണ് ബസ്സിൽ കയറിയത് എന്ന് ദൃക്സാക്ഷികൾ പറയുന്നു.
ബസ്സും ടോറസും കൂട്ടിയിടിച്ച് പയ്യന്നൂർ കോറോം സ്വദേശിക്ക് ഗുരുതര പരിക്ക്
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു