വിനോദയാത്ര ദുരന്ത യാത്രയായി. ഗോവയിൽ കടലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ എൻജിനീയറിങ് വിദ്യാർത്ഥിയുടെ ജഡം കണ്ടു കിട്ടി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 11 June 2022

വിനോദയാത്ര ദുരന്ത യാത്രയായി. ഗോവയിൽ കടലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ എൻജിനീയറിങ് വിദ്യാർത്ഥിയുടെ ജഡം കണ്ടു കിട്ടി

വിനോദയാത്ര ദുരന്ത യാത്രയായി. ഗോവയിൽ കടലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ എൻജിനീയറിങ് വിദ്യാർത്ഥിയുടെ ജഡം കണ്ടു കിട്ടി
ശ്രീകണ്ഠാപുരം: ചെമ്പേരി വിമൽജ്യോതി എൻജിനീയറിംഗ് കോളജിൽനിന്ന് ഗോവയിലേക്ക് പഠന വിനോദയാത്രക്ക് പോയ മൂന്നാം സെമസ്റ്റർ കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് വിദ്യാർത്ഥി നിർമ്മൽ ഷാജുവിന്റെ (21) മൃതദേഹം പാറയിടുക്കിൽ കുടുങ്ങിയ നിലയിൽ ഇന്ന് രാവിലെ കണ്ടെത്തി. വ്യാഴാഴ്ച രാത്രിയാണ് 300 ന് അടുത്ത കുട്ടികളും രക്ഷിതാക്കളും അധ്യാപകരുമായി ഗോവയിലേക്ക് പോയത്. ഇന്നലെ വൈകീട്ട് കടലിൽ കുളിക്കാനിറങ്ങിയപ്പോൾ അബദ്ധത്തിൽ തിരയിൽ പെടുകയായിരുന്നു. ആലക്കോട് ചെറുപാറ യിലെ പുല്ലാനി കാവിൽ ഷാജു ജാൻസി ദമ്പതികളുടെ മകനാണ്. വിനോദയാത്രാ സംഘം ഇന്ന് മടങ്ങാനിരിക്കുകയാണ് എല്ലാവരെയും ദുഃഖത്തിലാഴ്ത്തിയ നിർമ്മലിന്റെ അന്ത്യം. ഏക സഹോദരി നീതു ( ബാംഗ്ലൂർ.)

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog