സ്കൂട്ടർ റോഡിലെ ചരളിൽ തെന്നി വീണ് അപകടം; ഉളിക്കൽ സ്വദേശിനി മരിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 11 June 2022

സ്കൂട്ടർ റോഡിലെ ചരളിൽ തെന്നി വീണ് അപകടം; ഉളിക്കൽ സ്വദേശിനി മരിച്ചു

സ്കൂട്ടർ റോഡിലെ ചരളിൽ തെന്നി വീണ് അപകടം; ഉളിക്കൽ സ്വദേശിനി മരിച്ചു


ഉളിക്കൽ: പള്ളിയിൽ പോയി തിരികെ വീട്ടിലേക്ക് വരവേ സ്കൂട്ടർ റോഡിലെ ചരളിൽ തെന്നി വീണ് അപകടം. തലയ്ക്ക് പരിക്കേറ്റ വീട്ടമ്മയെ ഹോസ്പിറ്റലിലേക്ക് പോകവേ വഴിമദ്ധ്യേ മരണപ്പെട്ടു. ഉളിക്കൽ വില്ലേജ് ഓഫീസ് പരിസരത്തെ കുമ്പുങ്കൽ ജോസിന്റെ ഭാര്യ മേരി(55)യാണ് മരണപ്പെട്ടത്. ജോസും മേരിയും ഇളയ മകളും പള്ളിൽ കുർബ്ബാനയ്ക്ക് പോയി വീട്ടിലേക്ക് മടങ്ങവേ മണ്ഡാപറമ്പിലാണ് അപകടം നടന്നത്. സ്കൂട്ടറിൽ നിന്നും റോഡിലേക്ക് തലയടിച്ച് വീണാണ് മേരിക്ക് പരിക്കേറ്റത്. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സ നൽകാനായി കണ്ണൂരിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം സംഭവിച്ചത്. ഇരിട്ടിയിൽ നിന്നും അഗ്നിരക്ഷാസേനയും ഉളിക്കൽ പോലീസും സ്ഥലത്ത് എത്തിയിരുന്നു. 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog