കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണ്ണം പോലീസ് പിടിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണ്ണം പോലീസ് പിടിച്ചു
കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ക്ലിയറൻസ് കഴിഞ്ഞ് പുറത്തെത്തിച്ച സ്വർണം പൊലീസ് പിടികൂടി.38 ലക്ഷം രൂപ വില വരുന്ന 728 ഗ്രാം സ്വർണമാണ് പിടികൂടിയത്. കൂത്തുപറമ്പ് നരവൂർ സ്വദേശി നസീം അഹമ്മദിൽ നിന്നാണ് സ്വർണം പിടിച്ചത്.

പാസഞ്ചർ ടെർമിനൽ ബിൽഡിംഗ് പരിസരത്ത് നിന്ന് വിമാനത്താവള പൊലീസാണ് നസീം അഹമ്മദിൽ നിന്ന് സ്വർണം പിടികൂടിയത്. വിമാനത്താവളം പ്രവർത്തനം തുടങ്ങിയ ശേഷം ആദ്യമായാണ് ഇവിടെ നിന്ന് പൊലീസ് സ്വർണം പിടികൂടുന്നത്.
കണ്ണൂർ വിമാനത്താവളത്തിൽ ഇന്നലെയും സ്വർണം പിടികൂടിയിരുന്നു. ഒരു കോടി 40 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് രണ്ട് യാത്രക്കാരിൽ നിന്നായി പിടികൂടിയത്. കണ്ണവം സ്വദേശി മുഹമ്മദ് ആസിഫിൽ നിന്ന് 849 ഗ്രാം സ്വർണവും പുളിനമ്പ്രം സ്വദേശി അബ്ദുൾ റഫീക്കിൽ നിന്ന് 1,867 ഗ്രാം സ്വർണവുമാണ് കസ്റ്റംസ് കണ്ടെടുത്തത്. രണ്ട് പേരും വ്യത്യസ്ത വിമാനങ്ങളിലായിട്ടാണ് എത്തിയത്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha