ജില്ലയുടെ ടൂറിസം സാധ്യതയും കൈത്തറി ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളുടെ വിപണന സാധ്യതയും എയർപോർട്ടിനെ ആശ്രയിച്ചിരിക്കുന്നു. കേരളത്തിന്റെ, വിശേഷിച്ച് ഉത്തരമലബാറിന്റെ വികസനത്തിന് വലിയ മുതല്‍ക്കൂട്ടാവാന്‍ കഴിയുന്ന കണ്ണൂര്‍ വിമാനത്താവളത്തിൽ കൂടുതൽ മികവുറ്റ സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്. കിയാൽ വാർഷിക ജനറൽബോഡി യോഗത്തിൽ ഓൺലെെനായി പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
കണ്ണൂര്‍ എയര്‍പോര്‍ട്ട് ഉത്തരമലബാറിന്റെ വികസന സാധ്യതകൾ വിശാലമാക്കിയിരിക്കുകയാണ്. കണ്ണൂര്‍, കാസര്‍കോട്, വയനാട്, കൂര്‍ഗ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ വലിയ നിലയിലാണ് ഇപ്പോള്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടിനെ ആശ്രയിക്കുന്നത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു