തളിപ്പറമ്പിൽ മെഡിക്കൽ വിദ്യാർത്ഥി വാഹനാപകടത്തിൽ മരണപെട്ടു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 6 June 2022

തളിപ്പറമ്പിൽ മെഡിക്കൽ വിദ്യാർത്ഥി വാഹനാപകടത്തിൽ മരണപെട്ടു

തളിപ്പറമ്പിൽ വാഹനാപകടത്തിൽ എം.ബി.ബി.എസ് വിദ്യാർത്ഥി മരിച്ചു
കണ്ണൂർ : തളിപ്പറമ്പിലുണ്ടായ വാഹനാപകടത്തിൽ കൊല്ലം സ്വദേശിയായ എം.ബി.ബി.എസ് വിദ്യാർത്ഥി മരിച്ചു. കൊല്ലം തെക്കേവിള പുത്തൻ നടയിൽ സുരേഷ് ബിൽഡിങ്ങിൽ ശങ്കറിന്റെയും പുഷ്പലതയുടെയും മകൻ ഇസക്കി മുത്തു (23) ആണ് മരിച്ചത്‌.

കഴിഞ്ഞ മാസം 27ന്‌ രാത്രി 11 നാണ്‌ അപകടം ഉണ്ടായത്. ക്രിക്കറ്റ് ടൂർണമെന്റ് സെലക്ഷൻ കഴിഞ്ഞു കണ്ണൂരിലേക്ക് വന്ന ഇസക്കി മുത്തുവും സുഹൃത്തുക്കളും സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് അപകടത്തിൽ പെടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇസക്കി മുത്തുവിനെ കണ്ണൂർ എ.കെ.ജി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വയനാട് ഡോക്ടർ മൂപ്പൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ രണ്ടാം വർഷ വിദ്യാർഥിയായിരുന്നു. സഹോദരൻ തങ്ക രാജ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പോളയത്തോട് സ്മശാനത്തിൽ.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog