യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ, പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 27 June 2022

യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ, പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ, പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചുഇരട്ടത്തോട് വച്ചു യൂത്ത് കോൺഗ്രസ്‌ യൂണിറ്റ് സെക്രട്ടറിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർ ചേർന്ന് മർദ്ദിച്ചതിൽ പ്രതിഷേധിച്ച്, യൂത്ത് കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു, കഴിഞ്ഞ ദിവസം രാത്രിയിൽ കേളകത്തു ഹോട്ടലിനു മുന്നിൽ വച്ചാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരായ, ബിജു മാതിരംപള്ളി, സിൽസ് മണ്ണൂർ, എന്നിവർ ചേർന്നണ് മർദിച്ചത്. യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം പ്രസിഡന്റ്‌ നിഖിൽ പള്ളിക്കമാലിന്റെ നേതൃത്വത്തിൽ നടന്ന പ്രകടനം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സുദീപ് ജയിംസ് ഉദ്ഘാടനം ചെയ്തു, നിയോജക മണ്ഡലം പ്രസിഡണ്ട് സോനു വലത്തുകാരൻ, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ, ജിജോ അറക്കൽ, നിവിൽ മനുവേൽ, ഷാനിദ് പുന്നാട്, റെയ്സൺ ജെയിംസ്, കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം പ്രസിഡണ്ട് റോയി നമ്പുടകം, intuc നേതാക്കളായ ജയ്ഷ ഓളാട്ടുപുറം, ബിജു മുക്കടകാട്ട്, വിവിധ വാർഡ് മെമ്പർമാർ, അപ്പച്ചൻ പൊട്ടനാനി, ബാബു മാങ്കോട്ടിൽ, ജോണി അമക്കാട്ട്,. ബിജു ഒളാട്ടുപുറം, വിവിധ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്മാർ, ജില്ലാ,ബ്ലോക്ക്, മണ്ഡലം, യൂണിറ്റ് ഭാരവാഹികൾ പ്രകടനത്തിന് നേതൃത്വം നൽകി, മനപ്പൂർവ്വം അക്രമം സൃഷ്ടിക്കാനുള്ള സിപിഎം ഗൂഢാലോചനയുടെ ഭാഗമാണ് കേരളത്തിലെ, വിവിധ സ്ഥലങ്ങളിൽ സിപിഐഎമ്മും ഡിവൈഎഫ്ഐയും എസ്എഫ്ഐയും ചേർന്ന് നടത്തുന്ന ആക്രമണങ്ങൾ, എല്ലാ കാലത്തും കൈയുംകെട്ടി നോക്കിയിരിക്കില്ലെന്നും, തിരിച്ചടിച്ചാൽ അത് താങ്ങാനുള്ള ശേഷി സിപിഎമ്മിന് ഇല്ലന്നും ജില്ലാ പ്രസിഡന്റ്‌ സുദീപ് ജെയിംസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പറഞ്ഞു, വിവിധ നേതാക്കൾ പ്രസംഗിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog