നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട: ഒരു കോടിയുടെ സ്വർണ്ണം പിടികൂടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



 

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി. മൂന്നു യാത്രക്കാരിൽ നിന്നായാണ് സ്വർണ്ണം പിടികൂടിയത്. ഒന്നര കിലോഗ്രാം സ്വർണ്ണം കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗവും അര കിലോഗ്രാം സ്വർണ്ണം എയർ ഇന്‍റലിജൻസ് വിഭാഗവുമാണ് പിടികൂടിയത്.

ഫ്ലൈ ദുബായ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ പൊന്നാനി സ്വദേശി കുഞ്ഞിപ്പ, എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ ഷിഹാബുദീൻ എന്നിവരാണ് പ്രിവന്‍റീവ് വിഭാഗത്തിന്‍റെ പിടിയിലായത്.

കസ്റ്റംസ് എയർ ഇന്‍റലിജൻസ് വിഭാഗത്തിന്‍റെ പിടിയിലായ മലപ്പുറം കുട്ടിക്കലത്താണി സ്വദേശി ഷറഫുദ്ദീനിൽനിന്ന് അര കിലോഗ്രാം സ്വർണ്ണവും പിടികൂടി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha