വിമാനത്തിൽ നടന്നത് സുധാകരൻ മോഡൽ ഗുണ്ടായിസം. പി ജയരാജൻ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 14 June 2022

വിമാനത്തിൽ നടന്നത് സുധാകരൻ മോഡൽ ഗുണ്ടായിസം. പി ജയരാജൻ

ആലപ്പുഴ: മുഖ്യമന്ത്രി വന്ന വിമാനത്തിനുള്ളില്‍ ഇന്നലെ നടന്നത് സുധാകരന്‍ മോഡല്‍ ഗുണ്ടായിസമെന്ന് പി ജയരാജന്‍. സുധാകരന്‍ ആകാശത്ത് ഭീകരപ്രവര്‍ത്തനം നടത്താനാണ് ശ്രമിച്ചത്. പ്രതിപക്ഷം സംഘര്‍ഷവും കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും പി ജയരാജന്‍ കുറ്റപ്പെടുത്തി.
അതേസമയം പ്രതിഷേധ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിക്ക് വന്‍ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. തലസ്ഥാനത്ത് ഇന്ന് രണ്ട് പരിപാടികളാണ് മുഖ്യമന്ത്രിക്കുള്ളത്. മുഖ്യമന്ത്രിക്ക് നേരെ കറുത്ത സാരി ഉടുത്ത് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. 10 ലധികം മഹിളാ മോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog