പേരാവൂരിൽ കോൺഗ്രസ് – സി.പി.എം സംഘർഷം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 14 June 2022

പേരാവൂരിൽ കോൺഗ്രസ് – സി.പി.എം സംഘർഷം

പേരാവൂരിൽ കോൺഗ്രസ് – സി.പി.എം സംഘർഷം

പേരാവൂർ: പേരാവൂരിലെ കോൺഗ്രസ് ഓഫീസായ ഇന്ദിരാ ഭവൻ തകർക്കപ്പെട്ടതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകരും പ്രകടനമായെത്തിയ സി.പി.എം പ്രവർത്തകരും തമ്മിൽ വാക്കേറ്റവും കയ്യേറ്റവും നടന്നു.

പ്രകടനമായെത്തിയ കോൺഗ്രസുകാർ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിന് മുന്നിൽ നിന്ന് നേതാക്കളെ തെറി വിളിച്ചുവെന്നാരോപിച്ചാണ് കോൺഗ്രസ് പ്രകടനത്തിന് പിന്നാലെ സി.പി.എം പ്രവർത്തകരും പ്രകടനമായെത്തിയത്.

ഇരിട്ടി റോഡിൽ മുഖാമുഖമെത്തിയ ഇരു വിഭാഗവും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും നടന്നു. പോലീസെത്തി ഇരു വിഭാഗത്തെയും പിടിച്ചു മാറ്റി സംഘർഷാവസ്ഥ ഒഴിവാക്കി. കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷനിലേക്ക് പോയെങ്കിലും ടൗണിൻ്റെ മധ്യഭാഗത്ത് സി.പി.എം പ്രവർത്തകർ തമ്പടിച്ചതോടെ ഡി.വൈ.എസ്.പി എ.വി.ജോൺ നേതാക്കളുമായി ചർച്ച നടത്തി കൂടി നിന്നവരെ പറഞ്ഞു വിടുകയും ചെയ്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog