ഇരിട്ടി പാലത്തിനു സമീപത്തെ തട്ടുകടകൾ പൂട്ടിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Thursday, 5 May 2022

ഇരിട്ടി പാലത്തിനു സമീപത്തെ തട്ടുകടകൾ പൂട്ടിച്ചു

ഇരിട്ടി പാലത്തിനു സമീപത്തെ തട്ടുകടകൾ പൂട്ടിച്ചുഇരിട്ടി പാലത്തിനു സമീപം പ്രവർത്തിക്കുന്ന രണ്ട് തട്ടുകടകൾ പായം പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പ് അധികൃതരും ചേർന്ന് പൂട്ടിച്ചു. പാലത്തിന് സമീപം തളിപ്പറമ്പ് റോഡിരികിൽ പൊതുമരാമത്ത് സ്ഥലത്ത് കെട്ടിയ പന്തലിലാണ് തട്ടുകടകൾ പ്രവർത്തിച്ചത്.

ഇവിടെനിന്നുള്ള മലിനജലം ഓവുചാലിലൂടെ പഴശ്ശി ജലസംഭരണിയിലേക്ക് ഒഴുക്കിവിടുന്നതും വൃത്തിഹീനമായ ചുറ്റുപാടിലുമാണ് പ്രവർത്തിക്കുന്നതെന്നും പരാതി ഉണ്ടായിരുന്നു. ലൈസൻസ്‌ ഇല്ലാതെയാണ് ഇതിന്റെ പ്രവർത്തനമെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പായം പഞ്ചായത്തെ അധികൃതരും വള്ളിത്തോട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യവകുപ്പ് അധികൃതരുമെത്തി ഉടമകൾക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog