എം​ഡി​എം​എ ക്രി​സ്റ്റ​ലു​ക​ളും ക​ഞ്ചാ​വു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ അറസ്റ്റിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 5 May 2022

എം​ഡി​എം​എ ക്രി​സ്റ്റ​ലു​ക​ളും ക​ഞ്ചാ​വു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ അറസ്റ്റിൽകാ​ല​ടി: ന്യൂ​ജ​ൻ മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ ക്രി​സ്റ്റ​ലു​ക​ളും ക​ഞ്ചാ​വു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ൽ. ചൊ​വ്വ​ര തെ​റ്റാ​ലി പ​ത്താ​യ​പ്പു​ര​യ്ക്ക​ൽ സു​ഫി​യാ​ൻ (22), പെ​രു​മ്പാ​വൂ​ർ റ​യോ​ൺ​പു​രം കാ​ത്തി​ര​ക്കാ​ട് ത​ര​കു​പീ​ടി​ക​യി​ൽ അ​ജ്മ​ൽ അ​ലി (32), ശ്രീ​മൂ​ല​ന​ഗ​രം തൈ​ക്കാ​വ് ക​ണി​യാം​കു​ടി അ​ജ്നാ​സ് (27) എ​ന്നി​വ​രെ​യാ​ണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാ​ല​ടി പൊ​ലീ​സാണ് പ്രതികളെ പി​ടി​കൂ​ടി​യ​ത്.

ജി​ല്ലാ പൊലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​റ​മ്പി​ള്ളി പാ​ല​ത്തി​ന്‌ സ​മീ​പം പ്ര​ത്യേ​ക ടീം ​ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 8.6 കി​ലോ​ഗ്രാം ക​ഞ്ചാ​വും 11.200 ഗ്രാം ​എം​ഡി​എം​എ ക്രി​സ്റ്റ​ലു​ക​ളും പി​ടി​ച്ചെ​ടു​ത്തു.


ഐ​പി​എ​സ് ട്രെ​യ്നി അ​രു​ൺ കെ. ​പ​വി​ത്ര​ൻ, ഇ​ൻ​സ്പെ​ക്ട​ർ ബി. ​സ​ന്തോ​ഷ്, എ​സ്ഐ​മാ​രാ​യ കെ. ​സ​തീ​ഷ് കു​മാ​ർ, ടി.​ബി. വി​പി​ൻ, ജോ​സ് മാ​ത്യു, എ​എ​സ്ഐ ജോ​ഷി തോ​മ​സ്, എ​സ്‌​സി​പി​ഒ ഇ​ഗ്നേ​ഷ്യ​സ് ജോ​സ​ഫ്, സി​പി​ഒ​മാ​രാ​യ ഷി​ജോ പോ​ൾ, റ​ഫീ​ക്ക് എ​ന്നി​വ​ർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog