കാട്ടുപന്നി കുറുകെ ചാടി ബൈക്ക് മറിഞ്ഞ് അഛനും മകനും പരുക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കാട്ടുപന്നി കുറുകെ ചാടി ബൈക്ക് മറിഞ്ഞ് അഛനും മകനും പരുക്ക്


ഇരിട്ടി: കാട്ടുപന്നി കുറുകെ ചാടി ബൈക്ക് മറിഞ്ഞ് അച്ഛനും മകനും പരുക്കേറ്റു. എടക്കാനം ചേളത്തുർ സ്വദേശി ഏഴോത്ത് ഹൗസിൽ കല്ലേരിക്കണ്ടി ധനേഷ് (38), മകൻ ആദി ദേവ് (7) എന്നിവർക്കാണ് പരുക്കേറ്റത്. തിങ്കളാഴ്ച രാത്രി 8 മണിയോടെ ഇരിട്ടിയിൽ നിന്നും വീട്ടിലേക്ക് മടങ്ങവെ എടക്കാനം കപ്പണക്കുന്ന് ഇറക്കത്തിൽ വെച്ച് ഇരുവരും സഞ്ചരിച്ച ബൈക്കിനു കുറുകെ കാട്ടുപന്നി ചാടുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞാണ് ഇരുവർക്കും പരുക്കേറ്റത്. കൈകാലുകൾക്ക് പരുക്കേറ്റ ഇരുവരേയും നാട്ടുകാർ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha