ഡോ . പി.പി. രവീന്ദ്രന് ഊഷ്മളമായ യാത്രയയപ്പ് നൽകി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടി: 29 വർഷത്തെ സേവനത്തിന് ശേഷം ചൊവ്വാഴ്‌ച സർവീസിൽ നിന്ന്‌ വിരമിക്കുന്ന ഇരിട്ടി ഗവ. താലൂക്കാശുപത്രി സൂപ്രണ്ട്‌ ഡോ . പി. പി. രവീന്ദ്രന്‌ ആശുപത്രി ജീവനക്കാരും ആശുപത്രി മാനേജ്‌മെന്റ്‌ കമ്മിറ്റിയും ചേർന്ന് ഊഷ്മളമായ യാത്രയയപ്പ് നൽകി. ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ്‌ സമ്മേളനം നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത ഉദ്‌ഘാടനം ചെയ്‌തു. ആർദ്രം പദ്ധതി ജില്ലാ നോഡൽ ഓഫീസർ ഡോ. കെ. സി. സച്ചിൻ അധ്യക്ഷനായി. വൈസ്‌ ചെയർമാൻ പി. പി. ഉസ്‌മാൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. വേലായുധൻ, കെ. ശ്രീധരൻ, കെ. വി. സക്കീർ ഹുസൈൻ, പി. കെ. ജനാർദ്ദനൻ, അജയൻ പായം, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ കെ. സോയ, പി. കെ. ബൾക്കീസ്‌, കെ. സുരേഷ്‌, കൗൺസിലർമാരായ കെ. നന്ദനൻ, പി. പി. ജയലക്ഷ്‌മി, എൻ. കെ. ഇന്ദുമതി, വി. പി. അബ്‌ദുൾ റഷീദ്‌, ഹെൽത്ത്‌ ഇൻസ്‌പെക്ടർ രാജീവൻ, ഇരിട്ടി ഡിവൈഎസ്‌ പി സജേഷ്‌ വാഴാളപ്പിൽ, എസ്‌ഐ ദിനേശൻ കൊതേരി ആശുപത്രി പി ആർ ഒ കെ.യു. മിനിമോൾ എന്നിവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha