ജല സുരക്ഷ കുരുന്നു കൈകളിലൂടെ; സർവേ റിപ്പോർട്ട് പ്രകാശനം ചെയ്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ജല സുരക്ഷ കുരുന്നു കൈകളിലൂടെ; സർവേ റിപ്പോർട്ട് പ്രകാശനം ചെയ്തു
ഇരിട്ടി: ജലക്ഷാമത്തിന് പരിഹാരം കാണാനുള്ള പ്രവർത്തനങ്ങളും ബോധവത്ക്കരണവും കുട്ടികളിൽ നിന്നും തുടങ്ങണം എന്ന ലക്ഷ്യത്തോടെ പായം പഞ്ചായത്ത് നടത്തുന്ന ജലസംരക്ഷണ പ്രവർത്തനങ്ങളുടെ സർവ്വെ റിപ്പോർട്ട് പ്രകാശനം ചെയ്തു. പഞ്ചായത്തിലെ 18 വാർഡുകളിലും കുട്ടികൾ നടത്തിയ സർവ്വെയിൽ കണ്ടെത്തിയ നിർദ്ദേശങ്ങളാണ് പ്രകാശനം ചെയ്തത്. ജല സംരക്ഷണം കുരുന്നു കൈകളിലൂടെ എന്ന സർവ്വെയുടെ പ്രകാശനം നവ കേരള കർമ്മ പദ്ധതി സംസ്ഥാന കോഡിനേറ്റർ ടി.എൻ സീമ പ്രകാശനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി. രജനി അധ്യക്ഷത വഹിച്ചു.  പഞ്ചായത്ത് വൈസ്. പ്രസിഡന്റ് എം വിനോദ് കുമാർ, ജില്ല ഹരിത കേരള മിഷൻ കോർഡിനേറ്റർ ഇ .കെ സോമശേഖരൻ, പഞ്ചായത്ത് സ്ഥിരം അധ്യക്ഷൻമാരായവി പ്രമീള ,പി. എൻ ജെസി, മുജീബ് കുഞ്ഞിക്കണ്ടി, മുൻ പ്രസി. എൻ അശോകൻ, സി ഡി എസ് ചെയർപേഴ്‌സൺ സ്മിത, പഞ്ചായത്ത് സെക്രട്ടറി ടി ഡി തോമസ്, അഷിത ഷാജി, എൻ ലക്ഷ്മിലേഖ തുടങ്ങിയവർ സംസാരിച്ചു.
ജല സംരക്ഷണത്തിനായി 32 തോടുകളിലായി 3000ത്തോളം താല്ക്കാലിക തടയാണകളും മൂന്ന് സ്ഥിരം തടയാണകളും നിർമ്മിച്ചു. 1,32000മഴക്കുഴികൾ,എട്ട് കുളങ്ങൾ, 162 കിണറുകൾ, 3759മീറ്റർ തോടുകൾക്ക് സംരക്ഷണ ഭിത്തി,5000മീറ്റർകയർ ഭൂവസ്ത്രം,2000കിണർ റീച്ചാർജ്ജ്, വാർഡുകൾ തോറംു ജല സഭ എന്നിവയും നടത്തി. വീടുകളുമായി ബന്ധപ്പെട്ട് നിലവിൽ ജല വിനിയോഗ രീതി, നിലവിലുള്ള , ദിവസവും ഉപയോഗിക്കുന്ന ജലം, മലിന ജലം എങ്ങനെ ഉപയോഗിക്കുന്നു എന്നിവയെല്ലാം കുട്ടികളിലൂടെ സർവ്വെ നടത്തി കണ്ടെത്തിയിട്ടുണ്ട്. ജസ സംരക്ഷണ പ്രവർത്തനങ്ങൾക്ക്് കുട്ടികളെ പങ്കാളിയാക്കിയുള്ള  മാതൃകാ പരമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha