ഇരിട്ടി എസ് ബി ഐ മാനേജർ ചമഞ്ഞു നാല് കോടി രൂപ തട്ടിയ സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 6 April 2022

ഇരിട്ടി എസ് ബി ഐ മാനേജർ ചമഞ്ഞു നാല് കോടി രൂപ തട്ടിയ സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു

ഇരിട്ടി SBI യുടെ മാനേജറാണെന്ന് ഫോണിൽ കൂടി ആലക്കോട് സ്വദേശിയായ ഫാദർ കുര്യാക്കോസ് എന്ന യാ ളെ പറഞ്ഞ് വിശ്വസിപ്പിച്ച് OTP നമ്പർ കൈക്കലാക്കി ഒന്നര ലക്ഷം തട്ടിയ കേസിലെ പ്രതി - ഝാർഖണ്ട് സ്വദേശിയായ നാരായണ മണ്ടൽ - മോഹൻ പൂർ എന്നാ ളാണെന്ന് തിരിച്ചറിഞ്ഞു. Pay - U - wallet വഴി തന്റെ Mobile നമ്പർ Transaction ഉപയോഗത്തിനെടുത്താണ് തട്ടിപ്പ് നടത്തിയത്. പ്രതി പലരിൽ നിന്നും 4 കോടി രൂപയോളം തട്ടിപ്പ് നടത്തിയിട്ടുണ്ട്. പല സംസ്ഥാനത്തിലും പ്രതി തട്ടിപ്പ് നടത്തിയെന്ന് ഈ കേസന്വേഷണത്തോടെ വ്യക്തമായി. രാജസ്ഥാൻ സ്വദേശിയുടെ ആധാർ കാർഡും ഐഡിയും വെച്ചാണ് പ്രതി സിം സമ്പാദിച്ചത്. 20 19 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.  സൈബർ സെല്ലിന്റെ സഹായത്തോടെ ഇരിട്ടി എസ് ഐ . നാസർ പൊയിലനും - സി.പി.ഒ.മാരായ - റഷീദ് . വിജേഷ് എന്നിവ രാണ് പ്രതിയുടെ മേൽ വിലാസം കണ്ടെത്തിയത്. പ്രതിക്കെ തിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog