മലനാട് എഡ്യുക്കേഷന്‍ സൊസൈറ്റിക്ക് കീഴിൽ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് തുടങ്ങാൻ അനുവാദം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 6 April 2022

മലനാട് എഡ്യുക്കേഷന്‍ സൊസൈറ്റിക്ക് കീഴിൽ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് തുടങ്ങാൻ അനുവാദംഇരിട്ടി : മലനാട് എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ കീഴില്‍  ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ആരംഭിക്കാൻ അനുമതി ലഭിച്ചതായി സൊസൈറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഗിരിജ്യോതി എന്ന പേരിലാണ് കോളേജ് ആരംഭിക്കുക. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ ശുപാര്‍ശ പ്രകാരം ബികോം ഫിനാന്‍സ്, ബികോം കോര്‍പ്പറേഷന്‍, ബിഎ ഇംഗ്ലീഷ്, ബിഎ ഹിസ്റ്ററി, ബിഎ ഇക്കണോമികിസ്, ബിഎ സോഷ്യോളജി എന്നീ കോഴ്‌സുകള്‍ക്കാണ്  അനുമതി. ഇതുപ്രകാരം ക്‌ളാസുകൾ തുടങ്ങാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും കോളേജ് അനുവദിക്കുന്നതിന്  സഹായിച്ച കേരള ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു, യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗമായ എന്‍. സുകന്യ, രാജ്യസഭാംഗവും സിന്‍ഡിക്കേറ്റ് മെമ്പറുമായ സന്തോഷ് കുമാര്‍ വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്‍ എന്നിവർക്ക്  നന്ദി അറിയിക്കുന്നതായും സൊസൈറ്റി പ്രസിഡന്റ് തോമസ് വര്‍ഗ്ഗീസ്, സെക്രട്ടറി പി.ഡി. മാനുവല്‍, രക്ഷാധികാരി കെ.ജെ.ജോര്‍ജ്, കെ.സി. ജോസഫ്, എം.കെ. കരുണന്‍, എ.സി. ദേവസ്യ, മട്ടിണി വിജയന്‍ എന്നിവര്‍ പത്രസമ്മേളനത്തിൽ പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog