ബിജെപിയെ തുടച്ചുനീക്കാൻ ഇടത് ബദൽ തന്നെ വരും, ഹിന്ദി മേഖലകളിൽ പാർട്ടിയെ ശക്തിപ്പെടുത്തും: സീതാറാം യെച്ചൂരി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 11 April 2022

ബിജെപിയെ തുടച്ചുനീക്കാൻ ഇടത് ബദൽ തന്നെ വരും, ഹിന്ദി മേഖലകളിൽ പാർട്ടിയെ ശക്തിപ്പെടുത്തും: സീതാറാം യെച്ചൂരി

ബിജെപിയെ തുടച്ചുനീക്കാൻ ഇടത് ബദൽ തന്നെ വരും, ഹിന്ദി മേഖലകളിൽ പാർട്ടിയെ ശക്തിപ്പെടുത്തും: സീതാറാം യെച്ചൂരി


കണ്ണൂർ: ബിജെപിയെ തുടച്ചുനീക്കാൻ രാജ്യത്ത് ഇടത് ബദൽ തന്നെ വരണമെന്ന് സീതാറാം യെച്ചൂരി. ഹിന്ദി മേഖലകളിൽ പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും, ഹിന്ദുത്വ രാഷ്ട്രീയ വാദത്തിനെതിരെ മതേതര സഖ്യം ഉയർന്നു വരുമെന്നും സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.

Also Raed:മദ്യലഹരിയിൽ നടറോഡിൽ വാഹനം നിർത്തിയിട്ട് ഉറങ്ങിയ യുവാവിനെതിരെ പൊലീസ് കേസ്

‘വടക്ക്​ കിഴക്കന്‍ മേഖലകളിലും ഹിന്ദി മേഖലകളിലും പാര്‍ട്ടി പ്രവര്‍ത്തനം ശക്​തിപ്പെടുത്തും. വിലക്കയറ്റത്താലും ഇന്ധന വില വര്‍ധനയാലും രാജ്യത്ത്​ ജനജീവിതം ദുസ്സഹമായികൊണ്ടിരിക്കുകയാണ്. അടിത്തട്ടുമുതല്‍ സിപിഎമ്മിന്‍റെ പ്രവര്‍ത്തനം ശക്​തമാക്കും. ഇതിലുടെ പാര്‍ട്ടിയുടെ ജനകീയ ശക്​തി വര്‍ധിപ്പിക്കും’, അദ്ദേഹം വ്യക്തമാക്കി.

അതേസമയം, അര്‍ധ അതിവേഗ റെയില്‍പ്പാത കേരളത്തിന്‍റെ വികസനത്തിന്​ ആവശ്യമായ പദ്ധതിയാ​ണെന്ന് യെച്ചൂരി കൂട്ടിച്ചേർത്തു. കേരളത്തെ സംബന്ധിച്ച്‌​ വികസനം അനിവാര്യമായ ഘടകമാണെന്നും അതിനാല്‍ കെ-റെയില്‍ പദ്ധതി നടപ്പിലാക്കേണ്ടത്​ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog