ചെറുകിട കച്ചവടക്കാരെ സഹായിക്കാൻ പേയ്മെന്റ് അനലിറ്റിക്സുമായി പേയ് ടിഎം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 14 April 2022

ചെറുകിട കച്ചവടക്കാരെ സഹായിക്കാൻ പേയ്മെന്റ് അനലിറ്റിക്സുമായി പേയ് ടിഎംഡിജിറ്റൽ പേയ്മെന്റ് കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് ചെറുകിട കച്ചവടക്കാരെയും സ്റ്റാർട്ടപ്പുകളെയും ലക്ഷ്യമിട്ട് പേയ്മെന്റ് അനലിറ്റിക്സ് സേവനം ലഭ്യമാക്കുന്നു. 

പേയ്മെന്റ് സോഴ്സുകൾ, ഉപയോക്‌താവിന്റെ ധനകാര്യ രീതികൾ എന്നിങ്ങനെയുള്ള ഏറെ വിവരങ്ങൾ റെഡിമെയ്ഡ് റിപ്പോർട്ടുകളായി നൽകുന്ന രീതിയാണ് പേയ്മെൻറ് അനലിറ്റിക്സ് മുന്നോട്ടുവയ്ക്കുന്നത്. 

ഇതുവഴി വ്യാപാരരീതി മെച്ചപ്പെടുത്താനുള്ള അവസരം ലഭിക്കുന്നു. വിശദ വിശകലനം, പേയ്‌മെന്റ് ഗേറ്റ് വേയിൽ സൈൻ അപ് ചെയ്ത് 15 ദിവസത്തിനുള്ളിൽ ഓട്ടമാറ്റിക് ആയി ലഭിക്കും. വിപണിയിൽ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ് പേയ്‌ടിഎം അനലിറ്റിക്സ് എന്ന് പേയ്‌ടിഎം പേയ്‌മെന്റ് സർവീസസ് ലിമിറ്റഡ് സി.ഇ.ഒ പ്രവീൺ ശർമ പറയുന്നു. 


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog