പിണറായി പെരുമ ഇന്ന് അവസാനിക്കും:മാന്ത്രിക സംഗീതവുമായി സ്റ്റീഫൻ ദേവസിയും സംഘവും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പിണറായി പെരുമ ഇന്ന് അവസാനിക്കും:മാന്ത്രിക സംഗീതവുമായി സ്റ്റീഫൻ ദേവസിയും സംഘവും



പെരുമയിൽ മാന്ത്രിക സംഗീതത്തിന്റെ പെരുമഴ പെയ്യിച്ച് സ്റ്റീഫൻ ദേവസിയും സോളിഡ് ബാന്റും.പിണറായി പെരുമയുടെ പതിമൂന്നാം ദിവസം സിനിമ താരം നിഖിലാ വിമല്‍ വിശിഷ്ടാതിഥിയായെത്തി. മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്തതിന്‍റെ ഓര്‍മ്മ കാണികളുമായി പങ്കുവെച്ച നിഖില വിമല്‍ കലയ്ക്കു വേണ്ടി ഒരു നാട് മുഴുവന്‍ ഒരുമിക്കുന്നത് അപൂര്‍വമാണെന്ന് അഭിപ്രായപ്പെട്ടു.അത്തരമൊരു നാട്ടില്‍ അതിഥി ആയി എത്തിയതിൽ അഭിമാനമുണ്ടെന്നും അവർ പറഞ്ഞു. ചടങ്ങില്‍ പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറിയും സാഹിത്യകാരനുമായ എം കെ മനോഹരന്‍ അധ്യക്ഷനായി.കണ്ണൂര്‍ ക്രൈം ബ്രാഞ്ച് എസ് പി പ്രജീഷ് തോട്ടത്തില്‍ നിഖില വിമലിന്പിണറായി പെരുമയുടെ ഉപഹാരം കൈമാറി.കക്കോത്ത് രാജൻ,ഒ വി ജനാർദ്ദനൻ,എ ടി ദാസന്‍,എ നിഖില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് തിങ്ങിനിറഞ്ഞ ജനസഞ്ചയത്തിനു മുന്നില്‍ സ്റ്റീഫന്‍ ദേവസി നയിച്ച സോളിഡ് ബാന്‍റിന്‍റെ മ്യൂസിക് ഫ്വൂഷന്‍ അരങ്ങേറി. മ്യൂസിക് ഫ്വൂഷന്‍ കണികള്‍ക്ക് ഹരം പകര്‍ന്നു.തൃശൂരിലെ ആട്ടം കലാ സമിതിയിലെ കലാകാരന്മാര്‍ ചെണ്ട മേളവുമായി മ്യൂസിക് ബാന്‍റിനൊപ്പം ചേര്‍ന്ന് മേളം കൊഴിപ്പിച്ചപ്പോള്‍ ശ്രോതാക്കള്‍ക്ക് അത് വിശിഷ്ട സംഗീത വിരുന്നായി.കനത്ത മഴയെ അവഗണിച്ചും മ്യൂസിക് ഫ്വൂഷന്‍ ആസ്വദിക്കാന്‍ വന്‍ ജനക്കുട്ടമാണ് കാത്തുനിന്നത്.

പിണറായി പെരുമയുടെ അവസാന ദിവസമായ വ്യാഴാഴ്ച്ച വൈകുന്നേരം ഏഴിന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ അധ്യക്ഷനാവും.വിവിധ രാഷ്ട്രീയ നേതാക്കള്‍ ആശംസകള്‍ നേരും.തുടര്‍ന്ന് സൂര്യകൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്ത അഗ്നി 2 മെഗാഷോ അരങ്ങേറും.സംഗീതവും നൃത്തവും കോര്‍ത്തിണക്കി രൂപപ്പെടുത്തിയ അഗ്നി 2,സംഗീത കുലപതികളായ ആര്‍ ഡി ബര്‍മ്മന്‍, രവീന്ദ്രന്‍, ജോണ്‍സണ്‍, എസ് പി ബാലസുബ്രഹ്മണ്യം എന്നിവര്‍ക്കുള്ള ആദര സമര്‍പ്പണമാണ്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha