കണ്ണൂർ പഴയ ബസ് സ്റ്റാൻഡിനടുത്ത് ചെരുപ്പ് കടക്ക് തീപിടിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Thursday, 14 April 2022

കണ്ണൂർ പഴയ ബസ് സ്റ്റാൻഡിനടുത്ത് ചെരുപ്പ് കടക്ക് തീപിടിച്ചു

വിഷു തിരക്കിനിടെ കണ്ണൂർ പഴയ ബസ് സ്റ്റാൻഡിനടുത്ത് ചെരുപ്പ് കടക്ക് തീപിടിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് സംഭവം. പരിസരത്ത് ഉള്ളവരുടെ അവസരോചിതമായ ഇടപെടലിനെ തുടർന്ന് തീപടരുന്നത് തടയാനായി.കണ്ണൂർ പ്രസ്‌ക്ലബ് റോഡിലെ ചെരുപ്പ് കടയ്ക്കാണ് ഉച്ചയ്ക്ക് ഒന്നരയോടെ തീപിടിച്ചത്.

ജനറേറ്റർ കത്തിയതിനെത്തുടർന്നാണ് അപകടം.ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് ജനറേറ്ററിന് തീപിടിച്ചത്. ജനറേറ്റർ ഉടൻ തൊഴിലാളികൾ പുറത്തെത്തിച്ചു.എന്നാൽ ചെരുപ്പുകൾ ചിലത് കത്തിനശിച്ചിരുന്നു. കടയിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് റോഡിലുണ്ടായിരുന്നവരും മറ്റു കടകളിലും സാധനങ്ങൾ വാങ്ങാനെത്തിയവർ ചിതറി ഓടി.

പുക ഉയരുന്നത് കണ്ട് പരിസരവാസികൾ എത്തി തീ അണയ്ക്കുകയായിരുന്നു. അഗ്‌നിശമന സേനയുടെ രണ്ട് യൂണിറ്റുകളും എത്തി സന്ദർഭോചിതമായ ഇടപെടലിനെ തുടർന്നാണ് ചുറ്റുമുള്ള കടകളിലേക്ക് തീ പടരുന്നത് ഒഴിവാക്കി. ജനറേറ്റർ പുറത്തെത്തിക്കുന്നതിനിടയിൽ കടയുടമക്ക് കൈക്ക് പൊള്ളലേറ്റു.ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog