പാവന്നൂരിൽ വൻ വനം കൊള്ള, പുഴയോരത്തെ മരങ്ങൾ വ്യാപകമായി മുറിച്ചുമാറ്റി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 28 April 2022

പാവന്നൂരിൽ വൻ വനം കൊള്ള, പുഴയോരത്തെ മരങ്ങൾ വ്യാപകമായി മുറിച്ചുമാറ്റി

കുറ്റ്യാട്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ പാവന്നൂര്‍ കടവില്‍ പുഴയോരത്തെ പുറമ്പോക്ക് ഭൂമിയില്‍ നിന്നും മരങ്ങള്‍ വ്യാപകമായി മുറിച്ച് കടത്തി. പാവന്നൂര്‍ കടവില്‍ നിന്നും നിടുകുളം ഭാഗത്തേക്കുള്ള മൂന്ന് കിലോമീറ്ററോളം ഭാഗങ്ങളിലാണ് വ്യാപക വനം കൊള്ള നടന്നത്.
വിജന പ്രദേശമായ ഈ ഭാഗങ്ങളില്‍ നിന്നും ആയിരകണക്കിന് രൂപ വില മതിക്കുന്ന കൂറ്റന്‍ മരങ്ങളാണ് മാഫിയകള്‍ മുറിച്ച് കടത്തിയത്. തീരദേശ പാതയ്ക്ക് വേണ്ടി അളന്ന് തിട്ടപ്പെടുത്തിയ ഭാഗങ്ങളിലെ മരങ്ങളാണ് മുറിച്ച് കടത്തിയത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി തുടരുന്ന മരം മുറി കഴിഞ്ഞ ദിവസമാണ് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് സെക്രട്ടറി കെ പ്രകാശന്‍, വില്ലേജ് ഓഫിസര്‍ വി അനില്‍കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കുറ്റക്കാരെ കണ്ടെത്തി കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog