ചക്കരക്കൽ ബസ് സ്റ്റാൻഡിൽവൻ തീ പിടിത്തം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചക്കരക്കൽ ബസ് സ്റ്റാൻഡിൽ
വൻ തീ പിടിത്തം

ചക്കരക്കൽ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. സ്റ്റാൻഡിലെ ഇന്ത്യൻ ബേക്കറിയിലാണ് ആദ്യം തീ പിടിച്ചത്. ബേക്കറി പൂർണമായും കത്തിനശിച്ചു.

ബേക്കറിയുടെ മുകളിൽ പ്രവർത്തിക്കുന്ന ക്ലോത്ത് ബാനർ പ്രിൻ്റിംഗ് സ്ഥാപനവും പൂർണ്ണമായും നശിച്ചു. കണ്ണൂരിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സും നാട്ടുകാരും ചക്കരക്കൽ പോലീസും ചേർന്ന് തീ അണക്കാനുള്ള ശ്രമം നടത്തിവരുകയാണ്. സമീപത്തെ നിരവധി കടകൾക്കും തീ പിടിത്തത്തിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. 


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha