പാനൂർ പോലീസ് സ്റ്റേഷന് പരിധിയിൽ പോലീസ് നടത്തിയ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നതിനുള്ള പരിശോധനയില്‍ മൊകേരി കുനുമ്മൽ എന്ന സ്ഥലത്ത് നിന്നും 4 നാടന്‍ ബോംബുകള്‍ കണ്ടെത്തി.
അബ്ദുൾ സമദ് എന്നയാളുടെ ആള് താമസമില്ലാത്ത വീടിന്റെ അടുക്കളയുടെ ടെറസ്സില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ സൂക്ഷിച്ച നിലയില്‍ ആയിരുന്നു ബോംബുകള്‍.
ഒഴിഞ്ഞ ഐസ് ക്രീം ബോള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചവയാണ് പിടികൂടിയ ബോംബുകള്‍. സ്ഥലത്ത് നിന്നും ചണ നൂലുകള്‍, വെടിമരുന്നിന്റെ തിരി എന്നിവ പോലീസ് കണ്ടെത്തി.
പാനൂര്‍ എസ്.ഐ മനോഹരന്, എസ്.ഐ ബെന്നി മാത്യൂ, എ.എസ്.ഐ സുജോയ്, ബോംബ് സ്ക്വാഡ് എസ്.ഐ ബാബു, സി.പി.ഒ ലിമേഷ്, പ്രവീണ്‍ തുടങ്ങിയവര്‍ ബോംബുകള്‍ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു