നമ്മൾ എന്ത് കാരുണ്യ പ്രവർത്തി ചെയ്യുമ്പോഴും അത് പരസ്പരം അറിയിക്കണം - കൃഷ്ണകുമാർ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടി : വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുതെന്ന് പണ്ടേ പറയാറുണ്ടെങ്കിലും ഇന്ന് കാലം മാറിയെന്നും നമ്മൾ എന്ത് കാരുണ്യ പ്രവർത്തി ചെയ്യുന്നുണ്ടെങ്കിലും അത് പരസ്പരം അറിയിക്കുകയും സമൂഹത്തിൽ പരസ്യപ്പെടുത്തുകയും ചെയ്യണമെന്ന് നടനും ബി ജെ പി ദേശീയ കൗൺസിൽ അംഗവുമായ കൃഷ്ണകുമാർ പറഞ്ഞു. ഇരിട്ടി നഗരസഭയിലെ 19 -ാം  മൈലിലെ ടി.പി. പ്രകാശന്റെ കുടുംബത്തിന്  ബി ജെ പി ചാവശ്ശേരി ഏരിയാ കമ്മിറ്റിയുടെ കീഴിലെ 40 ,41 ബൂത്ത് കമ്മിറ്റിയും നെല്യാട് ഗ്രാമസേവാ സമിതിയും ചേർന്ന് നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽദാന കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു കൃഷ്ണകുമാർ.   ഇത്തരം സൽപ്രവർത്തികൾ നടത്തുമ്പോൾ പ്രചാരണവും പരസ്യവും ആവശ്യമാണ്. എങ്കിൽ മാത്രമേ  സമൂഹത്തിലെ മറ്റുള്ളവർക്കും ഇത്തരം സൽപ്രവർത്തികളിൽ പങ്കാളിത്തം വഹിക്കണമെന്ന പ്രചോദനം ഉണ്ടാവുകയുള്ളൂ എന്ന് കൃഷ്ണകുമാർ പറഞ്ഞു. 
ബി ജെ പി  ഏരിയ പ്രസിഡൻ്റും വീട് നിർമ്മാണ കമ്മിറ്റി കൺവീനറുമായ സി.പി. ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന  വർക്കിംഗ് പ്രസിഡൻ്റ് വത്സൻ തില്ലങ്കേരി മുഖ്യ ഭാഷണം  നടത്തി. ജില്ലാ  പ്രസിഡൻ്റ് എൻ. ഹരിദാസ്, ജില്ലാ  ജനറൽ സെക്രട്ടറിമാരായ ബിജു ഏളക്കുഴി, എം.ആർ. സുരേഷ്, മണ്ഡലം പ്രസിഡൻ്റ് സത്യൻ കൊമ്മേരി, ആർ എസ് എസ് വിഭാഗ് ബൗദ്ധിക് പ്രമുഖ് കെ. ബനിഷ്, എൻ.  രതീഷ്, ജി. കൃഷണൻ എന്നിവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha