മ​ല​യോ​ര​ത്തെ കൃ​ഷിനാ​ശ​ത്തി​ന് പ്ര​ത്യേ​ക പാ​ക്കേ​ജ് ഉ​ണ്ടാ​ക്ക​ണം: ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മ​ല​യോ​ര​ത്തെ കൃ​ഷിനാ​ശ​ത്തി​ന് പ്ര​ത്യേ​ക പാ​ക്കേ​ജ് ഉ​ണ്ടാ​ക്ക​ണം: ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്


ഇരിട്ടി: മ​ല​യോ​ര​ത്ത് ചു​ഴ​ലി​ക്കാ​റ്റി​ൽ വ്യാ​പ​ക കൃ​ഷിനാ​ശം സം​ഭ​വി​ച്ച​സ്ഥ​ല​ങ്ങ​ൾ ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു. റ​ബ​ർ, തെ​ങ്ങ്, ക​വു​ങ്ങ്, ക​ശു​മാ​വ്, വാ​ഴ തു​ട​ങ്ങി ഒ​രു പു​ര​യി​ട​ത്തി​ൽ എ​ന്തൊ​ക്കെ​യു​ണ്ടോ അ​തെ​ല്ലാം ചു​ഴ​ലി​ക്കാ​റ്റി​ൽ ന​ശി​ച്ചു. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ക​ർ​ഷ​ക​ർ​ക്ക് ഉ​ണ്ടാ​യ​ത്. കൃ​ഷി​നാ​ശം സം​ഭ​വി​ച്ച ക​ർ​ഷ​ക​ർ​ക്ക് സ​ർ​ക്കാ​രി​ന്‍റെ ഇ​ന്ന​ത്തെ നി​യ​മ വ്യ​വ​സ്ഥ​യ​നു​സ​രി​ച്ച് വ​ള​രെ തുച്ഛ​മാ​യ തു​ക മാ​ത്ര​മേ കി​ട്ടി​യു​ള്ളൂ. ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക വ​ർ​ധിപ്പി​ക്കു​ക​യും ക​ർ​ഷ​ക​രു​ടെ കൃ​ഷി​ക​ൾ സ​ർ​ക്കാ​ർ ചെ​ല​വി​ൽ പൂ​ർ​ണ​മാ​യും ഇ​ൻ​ഷ്വ​ർ ചെ​യ്യു​വാ​നും ത​യാ​റാ​ക​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​പ്പോ​ഴ​ത്തെ പ്ര​കൃ​തി​ക്ഷോ​ഭ​ത്താ​ൽ കൃ​ഷി​നാ​ശം സം​ഭ​വി​ച്ച ക​ർ​ഷ​ക​ർ​ക്ക് യ​ഥാ​ർ​ഥ​ത്തി​ൽ ഉ​ണ്ടാ​യ ന​ഷ്ടം ക​ണ​ക്കാ​ക്കി പ്ര​ത്യേ​ക പാ​ക്കേ​ജ് ഉ​ണ്ടാ​ക്കി ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പൂ​മ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ബാ​സ്റ്റ്യ​ൻ തു​ണ്ട​ത്തി​ൽ, സോ​മ​ൻ കീ​ഴ്പള്ളി, ജെ​യിം​സ് പു​ളി​യാ​നി​ത്തോ​ട്ടം എ​ന്നി​വ​രാ​ണ് സ​ന്ദ​ർ​ശി​ച്ച​ത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha