ഇരിട്ടിയുടെ ഇരട്ട പാലത്തിന് സംഗീത ശിൽപ്പമൊരുക്കി ഇരിട്ടി യുടെ കലാകാരൻമാർ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




ഇരിട്ടി: കുടിയേറ്റത്തിൻ്റെയും കർഷക പോരാട്ടങ്ങളുടെയും ചരിത്രമുറങ്ങുന്ന മലയോരത്തിൻ്റെ വികാസത്തിനും അതിജീവനത്തിനുമൊപ്പം ഒരു നാടിൻ്റെ വളർച്ചയുടെ നാൾവഴികളിലെ ചരിത്രങ്ങൾക്ക് നെടുനായകത്വം വഹിച്ച ഇരട്ടക്കടവിലെ ഇരിട്ടി പാലങ്ങളുടെ ചരിത്ര യാഥാർത്ഥ്യങ്ങൾക്ക് ദൃശ്യഭാഷയൊരുക്കി ഇരിട്ടിയിലെ ഒരു പറ്റം കലാകാരൻമാർ അണിയിച്ചൊരുക്കുന്ന "ഇരിട്ടിയുടെ ഇരട്ട പാലം "സംഗീത ആൽബം ചിത്രീകരണം ആരംഭിച്ചു.
ഇരിട്ടി പാലത്തിലൂടെ ഇരിട്ടിയുടെ കഥ പറയുന്ന സംഗീത ആൽബം സരിഗ ക്രിയേഷൻസിൻ്റെ ബാനറിൽ രചനയും നിർമ്മാണവും ഗംഗാധരൻ ഇരിട്ടിയാണ്. രതിഷ് വള്ളിയാട് ആണ് സംവിധാനംചെയ്യുന്നത്.പ്രദീപ്കുമാർ സംഗീത സംവിധാനം നിർവഹി ച്ചിരിക്കുന്നസംഗീതആൽബത്തിൻ്റെ ഗാനം ആലപിക്കുന്നത് ബാബു സി.കീഴൂർ, സുമേഷ്, ഷിജിന എന്നീ കലാകാരൻ മ്മാരാണ്.അജേഷ് മാടത്തിയിൽ ക്യാമറ കൈകാര്യം ചെയ്യുന്ന സംഗീത ആൽബത്തിൽ ഇരിട്ടിക്കും സമീപ പ്രദേശങ്ങളിലുമുള്ള നിരവധി നൃത്ത വിദ്യാർത്ഥികളും കലാകാരൻമാരുമാണ്. അഭിനേതാക്കൾ.

ഇരിട്ടിക്കും സമീപ പ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമി ക്കുന്ന സംഗീത ആൽബം അടുത്ത മാസം റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് ഗംഗാധരൻ ഇരിട്ടിയും സംവിധായകൻ രതീഷ് വള്ളിയാടും അറിയിച്ചു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha